Join Whatsapp Group. Join now!

കുമ്പള ഉപജില്ലാ ശാസ്ത്രമേള ജി എച്ച് എസ് എസ് ആദൂരില്‍

ഈ വര്‍ഷത്തെ കുമ്പള ഉപജില്ലാ ശാസ്ത്ര മേള ജി എച്ച് എസ് എസ് ആദൂരില്‍ ഒക്ടോബര്‍ 25, 26 തീയ്യതികളിലായി നടത്താന്‍ തീരുമാനിച്ചു. രണ്ടു ദിവസങ്ങളിലായി ഏതാണ്ട് Kerala, News, GHSS Adhur, Kumbala sub district science fair in GHSS Adhur.
ആദൂര്‍: (my.kasargodvartha.com 21.10.2017) ഈ വര്‍ഷത്തെ കുമ്പള ഉപജില്ലാ ശാസ്ത്ര മേള ജി എച്ച് എസ് എസ് ആദൂരില്‍ ഒക്ടോബര്‍ 25, 26 തീയ്യതികളിലായി നടത്താന്‍ തീരുമാനിച്ചു. രണ്ടു ദിവസങ്ങളിലായി ഏതാണ്ട് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ വിവിധ മേളകളിലായി പങ്കെടുക്കും.

ശാസ്ത്രമേള, ഗണിത ശാസ്ത്ര മേള, ഐ ടി എന്നിവ 25 -ാം തീയതിയും സമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവ 26-ാം തീയ്യതിയിലുമായി നടക്കും. മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ കൂടാതെ അനുഗമിക്കുന്ന അധ്യാപകരും വിധികര്‍ത്താക്കളും വിശിഷ്ട അതിഥികളും പൊതുജനങ്ങളുമടക്കം അയ്യായിരത്തോളം ആളുകള്‍ രണ്ടുദിവസങ്ങളിലായി എത്തിച്ചേരുമെന്നു കണക്കാക്കുന്നു.

മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, GHSS Adhur, Kumbala sub district science fair in GHSS Adhur.

Post a Comment