Join Whatsapp Group. Join now!

കെ എം സി സിയുടെ കര്‍മഭടന്‍മാര്‍ ഒഴിവു സമയങ്ങളിലെ അലസത വെടിഞ്ഞ് കര്‍മപഥം തീര്‍ക്കുന്നവര്‍: മാഹിന്‍ കേളോട്ട്

വീണുകിട്ടുന്ന ഒഴിവുസമയങ്ങളില്‍ അലസതയില്‍ കിടന്നുറങ്ങാതെ സദാസമയവും കര്‍മനിരതരാവുന്ന പ്രവാസ കൂട്ടായ്മയാണ് കെ എം സി സിയെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററും Gulf, KMCC, Dubai, Mahin Kelot, Reception
ദുബൈ: (my.kasargodvartha.com 24/10/2017) വീണുകിട്ടുന്ന ഒഴിവുസമയങ്ങളില്‍ അലസതയില്‍ കിടന്നുറങ്ങാതെ സദാസമയവും കര്‍മനിരതരാവുന്ന പ്രവാസ കൂട്ടായ്മയാണ് കെ എം സി സിയെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കണ്ണിയത്ത് അക്കാദമി സെക്രട്ടറിയുമായ മാഹിന്‍ കേളോട്ട് അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എം സി സി പ്രവര്‍ത്തകര്‍ ഒഴുക്കുന്ന ഓരോതുള്ളി വിയര്‍പ്പുകണങ്ങളും പാവപ്പെട്ടവര്‍ക്ക് തണലായും ദീനീസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കുള്ള വളക്കൂറായും കൂടെ ഹരിത പ്രസ്ഥാനത്തിന് അഭിമാനമായും മാറുകയാണെന്നും മാഹിന്‍ കേളോട്ട് പറഞ്ഞു. പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ് അന്‍വര്‍ നഹ സംഗമം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു.

ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കണ്ണിയത്ത് ഉസ്താദ് അക്കാദമി മാനേജര്‍ പി എസ് ഇബ്രാഹിം ഫൈസി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്ത്യ സി ഇ ഒ ശരീഫ് പൊവ്വല്‍, യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, മുസ്ലിം ലീഗ് കുംബടാജെ പഞ്ചായത്ത് സെക്രട്ടറി റഷീദ് ബെളിഞ്ച, മുസ്ലിം ലീഗ് നേതാവ് കെ എ മുഹമ്മദ് കുഞ്ഞി ചെര്‍ക്കള എന്നിവര്‍ക്ക് സ്വീകരണം നല്‍കി. അബ്ദുല്‍ ഖാദര്‍ അസ് ഹദി പ്രാര്‍ത്ഥന നടത്തി.

യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി, സെക്രട്ടറി നിസാര്‍ തളങ്കര, ദുബൈ കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഹസൈനാര്‍ തോട്ടുഭാഗം, എം എ മുഹമ്മദ്കുഞ്ഞി, ഒ കെ ഇബ്രാഹിം, സെക്രട്ടറി അഡ്വ. സാജിദ്, ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷര്‍ മുനീര്‍ ചെര്‍ക്കള, ഇന്‍കാസ് സെക്രട്ടറി നൗഷാദ് കന്യപ്പാടി, ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, ഹനീഫ് ടി ആര്‍, മഹ് മൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലിങ്കാല്‍, അയൂബ് ഉറുമി, യൂസഫ് മുക്കൂട്, വ്യവസായ പ്രമുഖരായ റസാഖ് ചെറൂണി, ഹനീഫ് അബ്ബാസ് നാരമ്പാടി, അബ്ദുല്‍ റൗഫ് പേള്‍ക്രീക്ക്, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുക്കംകൂടല്‍, അബ്ദുര്‍ റഹ് മാന്‍ നൈഫ് സ്റ്റാര്‍ മെഡിക്കല്‍, ജി എസ് ഇബ്രാഹിം, ഫൈസല്‍ മുഹ്‌സിന്‍, മുജീബുല്ല കൈന്താര്‍, ഷംസുദ്ദീന്‍ മാസ്റ്റര്‍ പടലടുക്ക, ഭാരവാഹികളായ ഇ ബി അഹ് മദ്, അസീസ് കമാലിയ, മുനീഫ് ബദിയഡുക്ക, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലംപാടി, ഹനീഫ് കുംബടാജെ, സത്താര്‍ നാരമ്പാടി, റസാഖ് ബദിയടുക്ക, അബ്ദുല്ല അലാബി, ഹസ്‌കര്‍ ചൂരി തുടങ്ങിയവര്‍ സംബന്ധിച്ചു. അസീസ് കമാലിയ ഖിറാഅത്ത് നടത്തി. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, KMCC, Dubai, Mahin Kelot, Reception.

Post a Comment