Join Whatsapp Group. Join now!

ദുബൈ കെ എം സി സിയുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ പ്രവാസി വ്യവസായികള്‍ക്ക് പുത്തനുണര്‍വേകി

ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈയില്‍Dubai, News, KMCC, Udma Constituency, Kasaragod, DCC, VAT, Seminar
ദുബൈ: (my.kasargodvartha.com 23.10.2017) ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ സംഘടിപ്പിച്ച സാമ്പത്തികാസൂത്രണ സെമിനാറും വാറ്റ് (VAT) ബോധവല്‍ക്കരണവും ദുബൈയിലെ പ്രവാസികളായ വ്യവസായികള്‍ക്ക് വളരെ ഉപകാരപ്രദവും ക്ലാസിന്റെ മികവ് കൊണ്ടും അവതരണം കൊണ്ടും നവ്യാനുഭവവുമായി. ചെറുകിട കച്ചവടക്കാര്‍ക്കും മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ക്കുമായി ദുബൈ ദേരയിലെ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാര്‍ യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ടി കെ മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു. എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഗ്രൂപ്പ് സി ഇ ഒ സി എ മനു നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.

2018 ജനുവരി മുതല്‍ യു എ ഇയില്‍ നടപ്പിലാക്കുന്ന മൂല്യവര്‍ധിത നികുതി (വാറ്റ്) യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. പുതിയ നികുതി നടപ്പിലാക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയിലുണ്ടാകുന്ന പുരോഗതിയും കച്ചവടക്കാരും വ്യവസായികളും ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ട്‌സ് അടക്കമുള്ള കാര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളും വിശദമായി പ്രതിപാദിക്കപ്പെട്ടു. ഹക്കീം കുന്നിലിനുള്ള ഉപഹാരം സി എ മനു നായര്‍ കൈമാറി.

ദുബൈ കെ എം സി സി പ്രസിഡന്റ് അന്‍വര്‍ നഹ, വൈസ് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ പി ചെര്‍ക്കളം, സിദ്ദീഖ് പള്ളിപ്പുഴ, ടി ആര്‍ ഹനീഫ്, സി എച്ച് നൂറുദ്ദീന്‍, ഹുസൈനാര്‍ ബീജന്തടുക്കം, ഇസ്മാഈല്‍ നാലാം വാതുക്കല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, യൂസുഫ് മുക്കൂട്, അയൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, നൗഷാദ് കന്യപ്പാടി, അഷ്‌റഫ് ബോസ്, മുഹമ്മദ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, ഒ എം അബ്ദുല്ല ഗുരുക്കള്‍, നൗഫല്‍ മാങ്ങാടന്‍, ഹമീദ് പൊവ്വല്‍, സി എ ബഷീര്‍, ഹാഷിം വെസ്റ്റ്, ഖാലിദ് മല്ലം, ഹക്കീര്‍ ചെരുമ്പ സംബന്ധിച്ചു. മാസ്റ്റര്‍ മുഹമ്മദ് സഹദ് ഖിറാഅത്ത് പറയണം ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, News, KMCC, Udma Constituency, Kasaragod, DCC, VAT, Seminar

Post a Comment