Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് ബദിയഡുക്ക മേഖല അജ്മാന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു

എസ് കെ എസ് എസ് എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷന്‍ 18 ന്റെ Gulf, News, SKSSF, Badiyadka, Ajman, Program, Executive Members, Committee
അജ്മാന്‍: (my.kasargodvartha.com 23.10.2017) എസ് കെ എസ് എസ് എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷന്‍ 18 ന്റെ 100 ഇന കര്‍മ പദ്ധതിയുടെ ഭാഗമായി വിദേശപര്യടനത്തില്‍ ഉള്‍പെടുത്തി അജ്മാന്‍ എസ് കെ എസ് എസ് എഫ് ബദിയഡുക്ക മേഖല കമ്മിറ്റി രൂപവല്‍ക്കരിച്ചു. പരിപാടിയില്‍ അജ്മാന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു.


ജനറല്‍ സെക്രട്ടറി അഷ്‌റഫ് നീര്‍ച്ചാല്‍ സ്വാഗതം പറഞ്ഞു. യു എ ഇ സംസ്ഥാന എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖലീല്‍ ഹുദവി കല്ലായം മുഖ്യപ്രഭാഷണം നടത്തി. വിഷന്‍ 18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം കര്‍മ പദ്ധതി വിശദീകരിച്ചു. പി എസ് ഇബ്രാഹിം ഫൈസി, മാഹിന്‍ കേളോട്ട്, കരീം ഫൈസി മുക്കൂട്, ശാഫി മാര്‍പ്പിനടുക്ക, വൈ ഹനീഫ് കുമ്പഡാജ, അബ്ദുല്ല ബെളിഞ്ചം, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് ഫാസ് കുക്കംകുടല്‍, എം എസ് ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അജ്മാന്‍ എസ് കെ എസ് എസ് എഫ് ബദിയഡുക്ക മേഖല ഭാരവാഹികളായി അഷ്‌റഫ് നീര്‍ച്ചാല്‍ (പ്രസിഡന്റ്), മുഹമ്മദ് ഹനീഫ്, ഹമീദ് പിലാങ്കട്ട, കെ യു യൂസുഫ് (വൈസ് പ്രസിഡന്റുമാര്‍), ഖലീല്‍ മാടത്തടുക്ക (ജനറല്‍ സെക്രട്ടറി), സിദ്ദീഖ് കുമ്പഡാജ, യു അബ്ദുര്‍ റഹ് മാന്‍, അന്‍വര്‍ നെക്രാജെ (ജോയിന്റ് സെക്രട്ടറി), അബ്ദുല്ല കരോടി (ട്രഷറര്‍). എക്‌സിക്യുട്ടീവ് അംഗങ്ങള്‍: ശാഫി മാര്‍പ്പിനടുക്ക, അബ്ദുര്‍ റഹ് മാന്‍ ഉബ്രങ്കള, ബാസിത്ത് കെ എസ് എന്നിവരെ തിരഞ്ഞെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, SKSSF, Badiyadka, Ajman, Program, Executive Members, Committee

Post a Comment