Join Whatsapp Group. Join now!

അങ്കണവാടി കുരുന്നുകള്‍ക്ക് കുടിവെള്ളമൊരുക്കി കെ എം സി സി മാതൃക കാട്ടി

അങ്കണ്‍വാടി കുരുന്നുകള്‍ക്ക് കുടിവെള്ളമൊരുക്കി കെ എം സി സി കാരുണ്യത്തിന്റെ പുതിയ സന്ദേശം പകര്‍ന്നു. മുളിയാര്‍ പഞ്ചായത്ത് മല്ലം അങ്കണവാടിക്കാണ് കാസര്‍കോട് ജില്ലാ ദുബൈ കെ എം സി സി KMCC, Kerala, News, Muliyar, KMCC drinking water project for Anganvady.
മുളിയാര്‍: (my.kasargodvartha.com 16.10.2017) അങ്കണ്‍വാടി കുരുന്നുകള്‍ക്ക് കുടിവെള്ളമൊരുക്കി കെ എം സി സി കാരുണ്യത്തിന്റെ പുതിയ സന്ദേശം പകര്‍ന്നു. മുളിയാര്‍ പഞ്ചായത്ത് മല്ലം അങ്കണവാടിക്കാണ് കാസര്‍കോട് ജില്ലാ ദുബൈ കെ എം സി സി ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി ഭാഗമായി മോട്ടോറും, ടാങ്കും, പൈപ്പ് ലൈനും സ്ഥാപിച്ച് മാതൃകയായത്.


പദ്ധതി ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് മഹ് മൂദ് കുളങ്കര, ഗ്രാമസഭാ കോഓര്‍ഡിനേറ്റര്‍ വേണുകുമാര്‍ പദ്ധതി വിശദീകരിച്ചു. മുളിയാര്‍ പഞ്ചായത്ത് അസൂത്രണ സമിതി അംഗങ്ങളായ കെ ബി മുഹമ്മദ്കുഞ്ഞി, എസ് എം മുഹമ്മദ്കുഞ്ഞി, റിട്ട. പ്രിന്‍സിപ്പാള്‍ ഹനീഫ കൊടവഞ്ചി, ജമാഅത്ത് പ്രസിഡന്റ് എം എ ഖാദര്‍, ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ സുധാകരന്‍, സന്നദ്ധ സംഘടനാ ഭാരവാഹികളായ ഷെരീഫ് മല്ലത്ത്, ഷെഫീഖ് ആലൂര്‍, കെ സി റഫീഖ്, കുഞ്ഞി മല്ലം, ഹമീദ് പോക്കര്‍, നാരായണന്‍ പുഞ്ചങ്കോട്, രാധാകൃഷ്ണന്‍ പുഞ്ചങ്കോട്, രമേശന്‍ മേലടുക്കം, അശോകന്‍ മല്ലം, സുബൈര്‍ മുഗാരി തോട്ടം, അബ്ദുര്‍ റഹ് മാന്‍ ബെള്ളിപ്പാടി, സൈനുദ്ദീന്‍ കഞ്ചിക്കായ, സാബിര്‍ മല്ലം, ഖലീല്‍ തോട്ടം, ഐ സി ഡി എസ് സൂപ്രവൈസര്‍ ശ്രീജ, അങ്കണവാടി വര്‍ക്കര്‍ കാവേരി പ്രസംഗിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KMCC, Kerala, News, Muliyar, KMCC drinking water project for Anganvady.

Post a Comment