Join Whatsapp Group. Join now!

ഉപജില്ലാ ശാസ്ത്രമേള; ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി ഓവറോള്‍ ചാമ്പ്യന്‍മാര്‍

ആവേശത്തിരയിളക്കത്തില്‍ കാസര്‍കോട് ഉപജില്ലാ ശാസ്ത്രമേളയ്ക്ക് കൊടിയിറങ്ങി. News, Kerala, School, Science fest,
മൊഗ്രാല്‍പുത്തൂര്‍:(my.kasargodvartha.com 25/10/2017) ആവേശത്തിരയിളക്കത്തില്‍ കാസര്‍കോട് ഉപജില്ലാ ശാസ്ത്രമേളയ്ക്ക് കൊടിയിറങ്ങി. സംഘബോധത്തിന്റെ കരുത്തും, ഉത്തരവാദിത്വ ബോധത്തിന്റെ നിറവും, ആത്മാര്‍ത്ഥതയുടെ പ്രകടനവും സമന്വയിച്ചപ്പോള്‍ മേള നാടിന്റെ ശാസ്‌ത്രോത്സവമായി മാറി. രണ്ടായിരത്തിലധികം പ്രതിഭകളെയും, അധ്യാപകരേയും രക്ഷിതാക്കളെയും ആതിഥേയത്വത്തിന്റെ ഉദാത്ത മാതൃകയില്‍ മൊഗ്രാല്‍ പൂത്തൂര്‍ ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുഴുവന്‍ ശാസ്ത്ര, പ്രവൃത്തി പരിചയ പ്രേമികള്‍ക്കും മേളയിലെ ഇനങ്ങള്‍ കാണാനുള്ള അവസരം സംഘാടക സമിതി ഒരുക്കിയത് ശ്രദ്ധേയമായി. ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീല്‍ അധ്യക്ഷത വഹിച്ചു.

News, Kerala, School, Science fest, Mogralputhur, KasaragodNews, Kerala, School, Science fest, Mogralputhur, Kasaragod Sub district Science fest; GVHSS Kundamkuzhi champions

സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ആര്‍. രഘു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

എ.ഇ.ഒ. നന്ദികേശന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെള്ളൂര്‍, പി.ടി.എ. പ്രസിഡണ്ട് മഹ് മൂദ് ബെള്ളൂര്‍, ഹാരിസ് ഒറ ഗോള്‍ഡ്, എസ്.പി. സ്വലാഹുദ്ദീന്‍, ബി.എ. അബ്ബാസ്, കെ.ബി. കുഞ്ഞാമു, പി.ബി. അബ്ദുര്‍ റഹ് മാന്‍, അന്‍വര്‍ ചേരങ്കൈ, മാഹിന്‍ കുന്നില്‍, ശിഹാബ് മൊഗര്‍, സി.എച്ച്. മുജീബ്, ഹനീഫ് കോട്ടക്കുന്ന്, അംസു മേനത്ത്, ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദ, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ വിഷയങ്ങളില്‍ ചാമ്പ്യന്മാരായ സ്‌കൂളുകള്‍ക്കുള്ള റോളിംഗ് ട്രോഫികളും, എല്ലാ മേളകളിലുമായി ഓവറോള്‍ ചാമ്പ്യന്‍മാരായ ജി.എച്ച്.എസ്.എസ്.കുണ്ടംകുഴിക്കുള്ള സ്ഥിരം ട്രോഫിയും വിതരണം ചെയ്തു.

Keywords: News, Kerala, School, Science fest, Mogralputhur, Kasaragod Sub district Science fest; GVHSS Kundamkuzhi champions

Post a Comment