കുവൈത്ത്: (my.kasargodvartha.com 12.10.2017) കുവൈത്തിലെ കാസര്‍കോടുകാരുടെ കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കാസര്‍കോട് ഉത്സവ് 2017ന്റെ ഭാഗമായി പ്രശസ്ത നര്‍ത്തകി ദീപ സന്തോഷ് അവതരിപ്പിച്ച ഭാരതനാട്യം ഏറെ പ്രശംസ പിടിച്ചുപറ്റി .
ആദ്യമായി വേദിയില്‍ അവതരിപ്പിച്ചത് രാഗമാലിക ആദി താളം കൃഷ്ണനെ വര്‍ണിച്ചു കൊണ്ട് ചെയ്ത അഖിലം മധുരം , തുടര്‍ന്ന് അലൈപ്പായുതേ യേശുദാസ് പാടിയ ഗാനം ആദി താളത്തില്‍, മൂന്നാമതായി ഒരു തുളസീദാസ് ഭജന, തുമക് ചലത് (മിശ്ര കമച്ച രാഗ) താളത്തില്‍ അമ്മയും മകനും തമ്മിലുള്ള സംഭാഷണം അങ്ങനെ മൂന്നു വ്യത്യസ്ത കഥകളാണ് ഭാരതനാട്യത്തിലൂടെ ദീപ സന്തോഷ് അവതരിപ്പിച്ചത്.
കാസര്‍കോട് സ്വദേശിനിയായ ദീപ സന്തോഷ് നേരത്തെ കേരളത്തിലെയും, കര്‍ണാടകയിലെയും നിരവധി ഡാന്‍സ് ഫെസ്റ്റിവലുകളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് അസോസിയേഷന്‍ ആദ്യമായാണ് നാട്ടില്‍ നിന്നും ഒരു കലാകാരിയെ കൊണ്ട് വന്നു നൃത്തം അവതരിപ്പിക്കുന്നത്. കാസര്‍കോട് അസോസിയേഷന്‍ രക്ഷാധികാരി സത്താര്‍ കുന്നില്‍ ദീപ സന്തോഷിനു മൊമെന്റോ നല്‍കി ആദരിച്ചു.

പ്രസിഡണ്ട് അനില്‍ കല്ലാര്‍, ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി, പി പി നാരായണന്‍, മുഖ്യാതിഥി ദി അബ്ദുല്‍ ലത്തീഫ് ഉപ്പള, സഗീര്‍ തൃക്കരിപ്പൂര്‍, എന്‍ജിനീയര്‍ അബൂബക്കര്‍, അപ്‌സര മഹ് മൂദ്, മുഹമ്മദ് കുഞ്ഞി, സലാം കളനാട്, നാസര്‍ പി എ, ഹമീദ് മധൂര്‍, മുനീര്‍ കുണിയ , രാമകൃഷ്ണന്‍, സുധന്‍ ആവിക്കര, മുഹമ്മദ് ആറങ്ങാടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kuwait, Gulf, Kasaragod Expatriates Association Utsav 2017.