Join Whatsapp Group. Join now!

കാറഡുക്ക സ്‌കൂള്‍ വി എച്ച് എസ് ഇ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി

കാറഡുക്ക സ്‌കൂള്‍, വി എച്ച് എസ് ഇ 98 - 2000 ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 'ഓര്‍മ98' റിട്ടയര്‍ഡ് പ്രിന്‍സിപ്പാള്‍ വാരിജാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥികള്‍ Kerala, News, Karadukka School, OSA Meet
കാറഡുക്ക: (my.kasargodvartha.com06/10/2017) കാറഡുക്ക സ്‌കൂള്‍, വി എച്ച് എസ് ഇ 98 - 2000 ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 'ഓര്‍മ98' റിട്ടയര്‍ഡ് പ്രിന്‍സിപ്പാള്‍ വാരിജാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് ലാപ്‌ടോപ്പും, സൗണ്ട് സിസ്റ്റവും സമ്മാനിച്ചു.

98 ബാച്ചിലെ അധ്യാപകരായ വാരിജാക്ഷന്‍ നായര്‍, അബ്ദുര്‍ റഹ് മാന്‍, ലോകേഷ് എന്നീ അധ്യാപകര്‍ക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു. ഇതോടനുബന്ധിച്ച് യു എ ഇയിലെ 98 ബാച്ചില്‍പ്പെട്ട കൂട്ടുകാര്‍ അജ്മാനില്‍ വെച്ച് ഓര്‍മ98 എന്ന പേരില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.

സംഗമത്തില്‍ സതീശന്‍ അടുക്കതൊട്ടി, അഷ്‌റഫ് ബെള്ളിപ്പാടി, മഹേഷ് കാറഡുക്ക, രതീഷ് കാനത്തൂര്‍, സുധന്യ പാത്തനടുക്കം, ജയരാജന്‍ കാടകം എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Karadukka School, OSA Meet. 

Post a Comment