Join Whatsapp Group. Join now!

ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനവും വെബ് സൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മവും Kerala, News, Jeevodaya charitable trust inaugurated.
കാഞ്ഞങ്ങാട്: (my.kasargodvartha.com 17.10.2017) ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനവും വെബ് സൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മവും കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ബിജു നെറ്റിക്കാട്ട് അധ്യക്ഷനായി. ചടങ്ങില്‍ വെച്ച് കൃത്രിമകാല്‍ വിതരണം പെയ്ന്‍ ആന്റ് പാലിയേറ്റീവ് പ്രസിഡണ്ട് ഡോ. എന്‍.പി രാജന്‍ നിര്‍വഹിച്ചു.

Kerala, News, Jeevodaya charitable trust inaugurated.

വീല്‍ചെയര്‍ വിതരണം കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ശ്രീമതി ഗീത നിര്‍വഹിച്ചു. ഭക്ഷണ പൊതി വിതരണം കൗണ്‍സിലര്‍ ലതയും നിര്‍വഹിച്ചു. ജെസ്സി മുള്ളൂര്‍, ശ്രീ കൃഷ്ണന്‍ ഐങ്ങോത്ത്, ബാബു മൂലക്കര എന്നിവര്‍ സംസാരിച്ചു. ലിസ്സി മണ്ണനാനിക്കല്‍ സ്വാഗതവും, വിന്‍സണ്‍ നിരപ്പേന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Jeevodaya charitable trust inaugurated.

Post a Comment