പെരിയ: (my.kasargodvartha.com 19.10.2017) കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റേയും കേരള കേന്ദ്ര സര്‍വ്വകലാശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 26 മുതല്‍ 31 വരെ ഇന്‍സ്പയര്‍ സയന്‍സ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മികവും താത്പര്യവുമുള്ള വിദ്യാര്‍ത്ഥികളെ ശാസ്ത്രപഠന-ഗവേഷണ മേഖലകളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി 2008 മുതല്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഇന്‍സപയര്‍ ഇന്റേണ്‍ഷിപ്പ്.
മേഖല പുഷ്ടിപ്പെടുത്തുന്നതിനനിവാര്യമായ മാനവശേഷി വാര്‍ത്തെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ക്യാമ്പില്‍ പങ്കെടുക്കുവാനുള്ള അടിസ്ഥാനയോഗ്യത പത്താംതരം പരീക്ഷയുടെ മാര്‍ക്കനുസരിച്ചാണ് നിശ്ചയിക്കുന്നത്. (കേരള സ്റ്റേറ്റ് ബോര്‍ഡ്-94.6%, സീ.ബി.എസ്.ഈ- സി.ജി.പി.എ-A1, ഐ.സി.എസ്.ഈ-95%, ) ശാസ്ത്ര ക്യാമ്പിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ലഘുലേഖയും അപേക്ഷാ ഫാറവും കേന്ദ്ര സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാഫാറത്തിനായി അതാത് സ്‌കൂളിലെ പ്രിന്‍സിപ്പല്‍മാരേയും ബന്ധപ്പെടാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷാഫാറം എസ്.എസ്.എല്‍.സി. മാര്‍ക്ക്‌ലിസ്റ്റിന്റെ കോപ്പിയോടൊപ്പം താഴെ പറയുന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ഏഴ്, 2017.
ഡോ. സുധ കെ
പ്രോഗ്രാം കോര്‍ഡിനേറ്റര്‍
ഇന്‍സപയര്‍, ഇന്റേര്‍ണ്‍ഷിപ്പ് സയന്‍സ് ക്യാമ്പ്
കേരള കേന്ദ്ര സര്‍വ്വകലാശാല
റിവര്‍സൈഡ് ട്രാന്‍സിറ്റ് ക്യാമ്പസ്
പടന്നക്കാട്, നീലേശ്വരം- 671 314, കാസര്‍കോട് (ജില്ല)
ഫോണ്‍ 9447689646.
Keywords: Kerala, News, INSPIRE Internship Residential Science Camp for XI students