Join Whatsapp Group. Join now!

ഐ എന്‍ എല്‍ ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നടത്തി

ആലംപാടി ശാഖ ഐ എന്‍ എല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നടത്തി. ഓഫീസ് ഉദ്ഘാടനം മുഹമ്മദ് മുബാറക് ഹാജി നിര്‍വ്വഹിച്ചു. മൗലവി അബ്ദുല്ല പതാക Kerala, News, INL, Office, Inauguration, Alampady, INL office inaugurated.
കാസര്‍കോട്: (my.kasargodvartha.com 29.10.2017) ആലംപാടി ശാഖ ഐ എന്‍ എല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നടത്തി. ഓഫീസ് ഉദ്ഘാടനം മുഹമ്മദ് മുബാറക് ഹാജി നിര്‍വ്വഹിച്ചു. മൗലവി അബ്ദുല്ല പതാക ഉയര്‍ത്തി. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കെ.എസ് ഫക്രുദ്ദീന്‍ ഹാജി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഖാദര്‍ ആലംപാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി, ഇസ്മാഈല്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എ ലത്വീഫ്, അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, സഫറുല്ല ഹാജി, താഹിര്‍ കോമത്ത്, റഹീം ബെണ്ടിച്ചാല്‍, ഹനീഫ് കടപ്പുറം, സിദ്ദീഖ് ചെങ്കള, മുബാറക് അബ്ബാസ് ഹാജി, അഹ് മദ് മിഹ്‌റാജ്, ഇബ്രാഹിം നായന്മാര്‍മൂല, ഷാഫി സന്തോഷ് നഗര്‍, ഷാഫി സുഹരി, നവീന്‍ അഹ് മദ്, എ മമ്മിഞ്ഞി, ഗപ്പു ആലം
പാടി, നിസാര്‍ പൊയ്യയില്‍, അബു ആലംപാടി, സിദ്ദീഖ് പാലോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.


പ്രദേശത്തെ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, മൊയ്തീന്‍ ഹാജി ചാല, മുനീര്‍ കണ്ടാളം, എ കെ കമ്പാര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. അബ്ദുല്‍ ഖാദര്‍ എരിയപ്പാടി സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ റാബി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, INL, Office, Inauguration, Alampady, INL office inaugurated.

Post a Comment