Join Whatsapp Group. Join now!

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍: ഡോ. അബ്ദുല്‍ സത്താര്‍ പ്രസിഡന്റ്, ഡോ. കെ വെങ്കിട്ട തേജസ്വി ജനറല്‍ സെക്രട്ടറി, ഡോ. നൗഫല്‍ ട്രഷറര്‍

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) കാസര്‍കോട് ഘടകം ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരള സര്‍ക്കാരിന്റെ റൂബല്ല വാക്‌സിനേഷന്‍ പരിപാടിക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ Kerala, News, Indian Medical Association, IMA Kasaragod committee new office bearers.
കാസര്‍കോട്: (my.kasargodvartha.com 04.10.2017) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) കാസര്‍കോട് ഘടകം ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരള സര്‍ക്കാരിന്റെ റൂബല്ല വാക്‌സിനേഷന്‍ പരിപാടിക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ യോഗം തീരുമാനിച്ചു. ഡോ. മഞ്ചുനാഥ ഷെട്ടി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ ഫാദര്‍ മുള്ളേര്‍സ് മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫ. ഡോ. മഞ്ചുനാഥ് വൃക്ക രോഗ സംബന്ധമായ കാര്യങ്ങളെ കുറിച്ച് ക്ലാസെടുത്തു.

IMA Kasaragod committee new office bearers

പ്രസിഡന്റായി ഡോ. അബ്ദുല്‍ സത്താര്‍, സെക്രട്ടറിയായി ഡോ. കെ വെങ്കിട്ട തേജസ്വി, ട്രഷററായി ഡോ. നൗഫലിനെയും തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസര്‍ ഡോ. സത്യനാഥ് എം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്- ഡോ. സൂരജ്, ഡോ. നാരായണ പ്രദീപ്, ജോയിന്റ് സെക്രട്ടറി- ഡോ. വെങ്കിട്ടഗിരി, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍- ഡോ. ഗണേഷ് മയ്യ.

സ്ഥാനാരോഹണ ചടങ്ങ് വിപുലമായ പരിപാടികളോടെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ അവസാനവാരം നടത്തും. ഐ എം എ സംസ്ഥാന പ്രസിഡന്റും ട്രാവന്‍കൂര്‍ - കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ ഡോ. പ്രദീപ് കുമാര്‍ വി ജി സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Indian Medical Association, IMA Kasaragod committee new office bearers.

Post a Comment