Join Whatsapp Group. Join now!

ഗോള്‍ഡന്‍ ജൂബിലി നിറവില്‍ ഹിദായത്ത് നഗര്‍ ജി യു പി സ്‌കൂള്‍; ലോഗോ പ്രകാശനം ദുബൈയില്‍ നടന്നു

ഹിദായത്ത് നഗറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വഴി വിളക്കായ ജി യു പി എസ് ഹിദായത്ത് നഗറിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സ്വാഗത സംഘം Dubai, Gulf, News, Hidayath Nagar, Logo Release
ദുബൈ: (my.kasargodvartha.com 15.10.2017) ഹിദായത്ത് നഗറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വഴി വിളക്കായ ജി യു പി എസ് ഹിദായത്ത് നഗറിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സ്വാഗത സംഘം തീരുമാനിച്ചു. ഡിസംബര്‍ 22, 23 തീയ്യതികളില്‍ മുട്ടത്തോടി ഹിദായത്ത് നഗറില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കും.

പൂര്‍വ വിദ്യാര്‍ത്ഥിയും ദുബൈയിലെ പ്രമുഖ വ്യവസായിയുമായ സൈഫു പയോട്ട പരിപാടിയുടെ ലോഗോ പ്രകാശനം ദുബൈ ദേരയില്‍ വെച്ച് നിര്‍വഹിച്ചു. റൗഫ് ഹിദായത്ത് നഗറാണ് ലോഗോയുടെ ശില്‍പി. ബാദ്ഷ എം ഐ, ഫാറൂഖ് റോസി, ഇബ്രാഹിം ലീഗ്, ജാഫര്‍ എം ഐ എന്നിവര്‍ സന്നിഹിതരായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, News, Hidayath Nagar, Logo Release.

Post a Comment