മന്ത്രി ഇ ചന്ദ്രശേഖരന്‍ മൂന്നുദിവസം ജില്ലയില്‍
(my.kasargodvartha.com 27/10/2017) റവന്യൂഭവന നിര്‍മാണവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മൂന്നുദിവസം (28, 29, 30 തീയതികളില്‍) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 28ന് രാവിലെ 10 ന് പെരുമ്പളയില്‍ പൊതുപരിപാടി, 11 ന് കലക്ടറേറ്റില്‍ നിയമസഭ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ആലോചനായോഗം, 12 ന് പടന്നക്കാട് കാര്‍ഷിക കോളജില്‍ കൃഷി പരിശീലന പരിപാടി, ഉച്ചയ്ക്ക് രണ്ടിന് ചിറ്റാരിക്കാലില്‍ പൊതുപരിപാടി, വൈകീട്ട് നാലിന് പെരിയ പോളിടെക്‌നികില്‍ എന്‍ എസ് എസ് വോളന്റിയര്‍മാരുടെ മേഖല ശില്‍പശാല. 29ന് രാവിലെ 10ന് ചിത്താരിയില്‍ പൂരക്കളി കലാ അക്കാദമി ആചാര്യ സംഗമം, 11 നും വൈകിട്ട് 4.30നും നീലേശ്വരത്ത് പൊതുപരിപാടി, 5.30ന് കാഞ്ഞങ്ങാട് പൊതുപരിപാടി. 30 ന് ജില്ലയില്‍ വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കും.
വെള്ളരിക്കുണ്ടില്‍ കലക്ടറുടെ പരാതി പരിഹാര അദാലത്ത് 30ന്
ജില്ലാ കലക്ടറുടെ താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി സമക്ഷം പരാതി പരിഹാര അദാലത്ത് വെള്ളരിക്കുണ്ട് താലൂക്കില്‍ ഈ മാസം 30ന് നടക്കും. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു സമീപമുളള വീനസ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതലാണ് അദാലത്ത്.
വോട്ടര്‍ പട്ടിക പുതുക്കല്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നടത്തി
2018 ജനുവരി ഒന്നിന് 18 വയസുതികയുന്ന മുഴുവന്‍പേരെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) എ കെ രമേന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്നോടിയായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് (ബി എല്‍ ഒ) ട്രെയിനിംഗ് നല്‍കും.
ഈ മാസം 30ന് തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലും നവംബര്‍ മൂന്നിന് ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും പരിശീലനം നല്‍കും. യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ വി കുഞ്ഞിരാമന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം അബ്ദുല്ല മുഗു, കരിവെള്ളൂര്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
ഈ മാസം 31 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കരട് പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ നവംബര്‍ 31 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. www.ceo.kerala.gov.in , www.nv-sp.in എന്നീ വെബ്‌സൈറ്റുകള്‍ മുഖാന്തിരം ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ അപേക്ഷകള്‍ തീര്‍പ്പാക്കി 2018 ജനുവരിയില്‍ അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
വിമുക്തഭടന്മാര്‍ക്ക് ഡിസബിലിറ്റി പെന്‍ഷന്‍
2006 ജനുവരി ഒന്നിന് മുമ്പേ മിലിട്ടറി സേവനത്തിനിടയില്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഡിസബിലിറ്റി ഉണ്ടാകുകയും ഡിസബിലിറ്റി ഉണ്ടായിട്ടും സര്‍വീസില്‍ തുടരുകയും ഡിസബിലിറ്റി നഷ്ടപരിഹാരം കൈപ്പറ്റാതെ കാലാവധി പൂര്‍ത്തിയാക്കി പിരിയുകയും ചെയ്ത വിമുക്തഭടന്മാര്‍ക്ക് ഡിസബിലിറ്റി പെന്‍ഷന്‍ അനുവദിച്ചുത്തരവായി. അര്‍ഹരായ വിമുക്തഭടന്മാര്‍ ആവശ്യമായ രേഖകള്‍ സഹിതം അതതു റിക്കാര്‍ഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 256860.
യോഗം മാറ്റി
ഈ മാസം 31 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കാസര്‍കോട് ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം നവംബര്‍ ആറിന് രാവിലെ 10 മണിയിലേക്ക് മാറ്റിയതായി വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പി അറിയിച്ചു.
വിമുക്തഭടന്മാരുടെ മരണാനന്തര ചടങ്ങ്; സാമ്പത്തിക സഹായം വര്‍ധിപ്പിച്ചു
വിമുക്തഭടന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് എഡിഎല്‍ആര്‍എസ് സ്‌കീം പ്രകാരം ആശ്രിതര്‍ക്ക് ലഭ്യമാക്കുന്ന സാമ്പത്തികസഹായം 10,000 രൂപയായി വര്‍ധിപ്പിച്ചു. വിമുക്തഭടന്റെ ആശ്രിതര്‍ അവരുടെ സി എസ് ഡി കാന്റീനുമായി ബന്ധപ്പെട്ടു അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256860.
അധ്യാപക ഒഴിവ്
ചെമ്മനാട് വെസ്റ്റ് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ മൂന്ന് പി ഡി അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 30ന് ഉച്ചയ്ക്ക് മൂന്നിന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍ 04994 239248
വൈദ്യുതി പ്രവഹിക്കും
ചട്ടഞ്ചാല്‍ ഇലക്ട്രിക് സെക്ഷനില്‍ കീഴില്‍ ബറോട്ടി മില്ലുമുതലുള്ള 11 കെവി പുതിയ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് 28 മുതല്‍ വൈദ്യുതി പ്രവഹിക്കുമെന്ന് ചട്ടഞ്ചാല്‍ ഇലക്ട്രിക് സെക്ഷന്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു.
എം എല്‍ എ ഫണ്ട് അനുവദിച്ചു
കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ പ്രത്യേക ആസ്തിവികസന നിധിയില്‍ നിന്ന് ചെങ്കള ഗ്രാമപഞ്ചായത്തിലെ നെല്ലിക്കട്ടബിലാല്‍ നഗര്‍ റോഡിന്റെ ബാക്കിഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിന് നാലു ലക്ഷം രൂപയും റഹ് മത്ത് നഗര്‍ എ കെ വളപ്പ് റോഡ് കോണ്‍ക്രീറ്റിന് (19ാം വാര്‍ഡ്) നാലു ലക്ഷം രൂപയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ ജനറേറ്റര്‍ അനുബന്ധ ഉപകരണങ്ങള്‍ക്കായി 2,35,320 രൂപയും അനുവദിച്ചു.
തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്റെ പ്രത്യേക ആസ്തിവികസന നിധിയില്‍ നിന്ന് കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ തിമിരി ചേരാക്കുണ്ട് പാലം അപ്രോച്ച് റോഡ് ടാറ് ചെയ്യുന്നതിന് 6,37,000 രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
ലേലം 14 ന്
മഞ്ചേശ്വരം താലൂക്കിലെ പഡ്രെ ഗ്രൂപ്പ് വില്ലേജിലെ കാട്ടുകുക്കെയിലെ റി.സ.നം.275/5 ല്‍പെട്ട 0.60 ഏക്കര്‍ ഭൂമി കോടതി പിഴ ഈടാക്കുന്നതിന്റെ ഭാഗമായി നവംബര്‍ 14 ന് രാവിലെ 11.30 ന് കാട്ടുകുക്കെ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ 04998 244044.
കൂടിയാലോചന യോഗം 31 ന്
ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി വനിത കുടുംബശ്രീ ഉപസമിതിയുടെ ആഭിമുഖ്യത്തില്‍ കൂടിയാലോചന യോഗം ഈ മാസം 31 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കുമ്പള സബ്ജില്ല സ്‌കൂള്‍ കലോത്സവം 31 മുതല്‍
കുമ്പള സബ്ജില്ലാ സ്‌കൂള്‍ കലോത്സവം ഈ മാസം 31 മുതല്‍ നവംബര്‍ നാലു വരെ പെര്‍ഡാല നീര്‍ച്ചാല്‍ എം എസ് സി എച്ച് എസ് എസ് ആന്‍ഡ് എല്‍ പി സ്‌കൂളില്‍ നടക്കും. 31, നവംബര്‍ ഒന്ന് തീയ്യതികളില്‍ ഓഫ് സ്‌റ്റേജ് മത്സരങ്ങള്‍ നടക്കും. രണ്ടിന് രാവിലെ സ്‌റ്റേജ് മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം നാലു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കലോത്സവം ഉദ്ഘാടനം ചെയ്യും.
താലൂക്ക് വികസനസമിതി യോഗം
കാസര്‍കോട് താലൂക്ക് വികസനസമിതി യോഗം നവംബര്‍ നാലിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
നേവി വിമുക്തഭടന്മാരുടെ യോഗം
നാവിക വിമുക്തഭടന്മാരുടെ ഒന്‍പതാം വാര്‍ഷിക പൊതുയോഗം കൊച്ചി ചാര്‍ട്ടര്‍ 29ന് രാവിലെ 9.50 ന് കൊച്ചി നേവല്‍ ബേസ് സാഗരിക ഓഡിറ്റോറിയത്തില്‍ നടത്തും. പരിപാടിയില്‍ നേവല്‍ വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് 04994 256860.
ബാങ്ക് അക്കൗണ്ടിലൂടെ പെന്‍ഷന്‍ വാങ്ങുന്നവര്‍ മസ്റ്ററിംഗിന് ഹാജരാകണം
ബാങ്ക് അക്കൗണ്ടുകള്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്ന എല്ലാ പെന്‍ഷന്‍കാരും, ഫാമിലി പെന്‍ഷന്‍കാരും ഏറ്റവും അടുത്തുള്ള ട്രഷറിയിലും ട്രഷറി അക്കൗണ്ടുകള്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ അതാത് ട്രഷറികളിലും താഴെ പറയുന്ന രേഖകളുമായി നവംബര്‍ മാസത്തില്‍തന്നെ മസ്റ്ററിംഗിന് സമീപിക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
ഫോട്ടോ ഉള്‍പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍, ഇലക്ഷന്‍ ഐ ഡി, െ്രെഡവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്), നിയമാനുസൃതമായ ലൈഫ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ അത്ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ മുഖേന ലഭിക്കുന്ന ഓണ്‍ലൈന്‍ മസ്റ്ററിംഗും സ്വീകാര്യമാണ്. ഫോണ്‍ 04994 255181.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Government Announcements, 27/10/2017.