Join Whatsapp Group. Join now!

സര്‍ക്കാര്‍ അറിയിപ്പുകള്‍ 16/10/2017

വെള്ളരിക്കൂണ്ട് താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി 30-ന് വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ നടക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ നടത്തുന്ന പരിപാടിയിലേക്ക് ഈ മാസം 20 വരെ വില്ലേജുകളിലും താലൂക്കുകളിലും പരാതി Kerala, News, Government Announcements on 16/10/2017.
വെള്ളരിക്കുണ്ട് താലൂക്ക് ജനസമ്പര്‍ക്ക പരിപാടി; പരാതികള്‍ 20 വരെ നല്‍കാം

(my.kasargodvartha.com 16.10.2017)
വെള്ളരിക്കൂണ്ട് താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി 30-ന് വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ നടക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ നടത്തുന്ന പരിപാടിയിലേക്ക് ഈ മാസം 20 വരെ വില്ലേജുകളിലും താലൂക്കുകളിലും പരാതി എഴുതി നല്‍കാം.ഈ പരാതികള്‍ 21-ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. 30-നകം ഇവയ്ക്ക് പരിഹാരമുണ്ടാക്കി കക്ഷികള്‍ക്ക് മറുപടി നല്‍കി വിവരം ജില്ലാ കളക്ടര്‍ക്ക് നല്‍കേണ്ടതാണ്. ചില വകുപ്പുകള്‍ക്ക് ഇതിനകം തന്നെ ഏറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ലീഡ് ബാങ്ക് - 122, സിവില്‍ സപ്ലൈസ് - 130, സഹകരണ വകുപ്പ് 271, പഞ്ചായത്ത് - 946 എന്നിങ്ങനെ പരാതികള്‍ കിട്ടിക്കഴിഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട അവലോകന യോഗം 21-ന് ശേഷം ചേരും.

കേന്ദ്ര അവാര്‍ഡിന് അപേക്ഷ ചൊവ്വാഴ്ച കൂടി സ്വീകരിക്കും
മദ്യത്തിനും മയക്കുമരുന്നിനുമെതിരായ മേഖലയില്‍ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് നല്‍കും. ജില്ലയില്‍ ഈ മേഖലയില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികളില്‍ നിന്നും അനുയോജ്യമായ അപേക്ഷകള്‍ 17ന് കൂടി സ്വീകരിക്കും. ജില്ലാ സാമൂഹ്യനീതി ആഫീസര്‍ സമക്ഷം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994-255074.

വനിതാകമ്മീഷന്‍ മെഗാ അദാലത്ത് 

സംസ്ഥാന വനിതാ കമ്മീഷന്‍ കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 23 ന് രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും.

ആര്‍ എസ് ബി വൈ ചിസ്-രജിസ്‌ട്രേഷന്‍

ആര്‍ എസ് ബി വൈ -ചിസ് പദ്ധതിയില്‍ അംഗമാകുന്നതിനായി കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളളതും നിലവില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമല്ലാത്തതുമായ എല്ലാ തൊഴിലാളികളും റേഷന്‍കാര്‍ഡ് പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവയുമായി കാഞ്ഞങ്ങാട് ഓഫീസില്‍ ഹാജരാകണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ഒറ്റത്തവണതീര്‍പ്പാക്കല്‍ തീയ്യതിനീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി വിഹിതം കുടിശ്ശികയായി റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപലിശയും ഒഴിവാക്കുന്നത് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ക്ഷേമനിധി കുടിശികയുളള എല്ലാ വാഹന ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കുന്ന 2018 വര്‍ഷത്തെ ഡയറി അച്ചടിക്കുന്നതിനായി സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അച്ചടിസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കോഴിക്കോട് എരഞ്ഞിപ്പാലത്തുളള ഹൗസ്‌ഫെഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷണറുടെ ഓഫീസില്‍ ഈ മാസം 26 ന് ഉച്ചയ്ക്ക് മൂന്ന് മണിക്കകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് 0495 2367735. വെബ്‌സൈറ്റ് - malabardevaswom.kerala.gov.in

കമുകിന്‍തൈ വില്‍പനയ്ക്ക്
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം പിലിക്കോട് ഫാമില്‍ 10,000 കമുകിന്‍ തൈകള്‍ (മോഹിത് നഗര്‍) വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ പിലിക്കോട് ഫാം സെയില്‍സ് കൗണ്ടറുമായി ബന്ധപ്പെടുക. തൈ ഒന്നിന് 35 രൂപയാണ് വില. ഫോണ്‍ 04672 290533.

സിവില്‍ സര്‍വീസ് പരിശീലന ക്ലാസ്
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി ഈശ്വരമംഗലത്ത് പ്രവര്‍ത്തിക്കുന്ന സബ്‌സെന്ററായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ യു.പി.എസ്.സി 2018 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ വേണ്ടിയുള്ള പരിശീലന ക്ലാസുകള്‍ നവംബര്‍ 15 ന് ആരംഭിക്കും.

ആറു മാസം ദൈര്‍ഘ്യമുള്ള റഗുലര്‍ ക്ലാസാണ് ആരംഭിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 25 ആണ്. പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷ 29 ന് കാലത്ത് 11 മണിക്ക് നടക്കും.പരീക്ഷഫലം മെയ് 22 ന് പ്രസി്ദ്ധീകരിക്കുന്നതാണ്. അപേക്ഷാ ഫോറം 200- രൂപ ഫീസൊടുക്കി നേരിട്ടും, ംംം.രരലസ.ീൃഴ എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്ത 200 രൂപ ഡിഡി, രണ്ട് പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ എന്നിവ സഹിതം അപേക്ഷ തപാല്‍ മാര്‍ഗം അയക്കണം അവസാന വര്‍ഷ ബിരുദപരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ഈ സ്ഥാപനത്തിലെ മൊത്തം സീറ്റില്‍ 50ശതമാനം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും, 10 ശതമാനം പട്ടികജാതി,പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.

വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം-ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ, പൊന്നാനി, പിന്‍- 679573 ഫോണ്‍:0494 2665489, 8281098868 www.ccek.org email-iscrgovt@gmail.com

റെഡ്‌ക്രോസ് വാര്‍ഷിക ജനറല്‍ബോഡി യോഗം

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കിസാര്‍കോട് ജില്ലാ ബ്രാഞ്ചിന്റെ 2016-17 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് റോട്ടറി കോണ്‍ഫറന്‍സ് ഹാളില്‍ചേരും.

നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു
മായിപ്പാടി ഡയറ്റില്‍ ഈ മാസം 13 മുതല്‍ 15 വരെ നടന്നുവന്ന നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സമാപന സമ്മേളനം ഉദ്ഘാടനവും ട്രെയിനീസിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. യുവജനങ്ങള്‍ ഇത്തരം ക്യാമ്പുകളില്‍ പങ്കെടുത്തു ജാതിമതഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വഴി കാസര്‍കോടിന്റെ യശസ്സു വര്‍ധിപ്പിക്കുവാന്‍ കഴിയുമെന്ന് യുവജനങ്ങളെ ഓര്‍മിപ്പിച്ചു.

ക്യാമ്പില്‍ മൂന്നു ദിവസം താമസിച്ചു പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ച യുവജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജില്ലയിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധികരിച്ച് 40 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അധ്യക്ഷ്യത വഹിച്ചു. സവാദ്, സുകുമാരന്‍, കുമാരി മഹിമ എന്നിവര്‍ സംബന്ധിച്ചു. വൊളണ്ടിയര്‍ നവീന്‍ രാജ് സ്വാഗതവും, ടി എം അന്നമ്മ നന്ദിയും പറഞ്ഞു. സച്ചിന്‍, കുമാരി വൈഷണവി എന്നിവര്‍ മികച്ച ക്യാമ്പെര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Government Announcements on 16/10/2017.

Post a Comment