കാസര്‍കോട്: (my.kasargodvartha.com 27.10.2017) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ പലചരക്ക് വ്യാപാരികളുടെ സംഘടനയായ ഫുഡ് ഗ്രൈന്‍സ് ഡീലേര്‍സ് അസോസിയേഷന്റെ ജില്ലാ കൗണ്‍സില്‍ യോഗം ശങ്കരനാരായണ മയ്യ ബദിയടുക്കയുടെ അധ്യക്ഷതയില്‍ ജില്ല വ്യാപാര ഭവനില്‍ ചേര്‍ന്നു. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷരീഫ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ മാഹിന്‍ കോളിക്കര, മുഹമ്മദ് റഫീഖ് ഉപ്പള, ടി.എ ഇല്യാസ്, മണികണ്ഠന്‍, എ.കെ. മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ജോസ് തയ്യില്‍ നിയന്ത്രിച്ചു. ജില്ലയില്‍ നിന്നുള്ള പത്ത് മേഖലകള്‍ക്ക് പ്രാതിനിധ്യം നല്‍കി കൊണ്ട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികളായി കെ.വി.വി.ഇ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എ അസീസ് (പ്രസിഡണ്ട്), പ്രദീപ് മുള്ളേരിയ (ജനറല്‍ സെക്രട്ടറി), പി.എം.ബേബി വെള്ളരിക്കുണ്ട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മുഹമ്മദ് വെല്‍കം കാസര്‍കോട്, അഷ്‌റഫ് കല്ലായി നീലേശ്വരം, ഫൈസല്‍ സൂപ്പര്‍ കാഞ്ഞങ്ങാട്, സി.എ യൂസുഫ് ഉപ്പള (വൈസ് പ്രസിഡണ്ടുമാര്‍), ടി. ഗോപാലന്‍ കുറ്റിക്കോല്‍, ഹരിഹരസുധന്‍ ഉദുമ, കുഞ്ഞിക്കണ്ണന്‍ ഒടയംചാല്‍, അഷറഫ് പടന്ന (സെക്രട്ടറിമാര്‍).

എ.എ അസീസ് സ്വാഗതവും പ്രദീപ് മുള്ളേരിയ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Inauguration, Bearers, Food Grains dealers association district committee formed.