Join Whatsapp Group. Join now!

'സായിറാം ഗോപാലകൃഷ്ണ ഭട്ട് ലോകത്തിനു തന്നെ മാതൃക'

മാനവികത ഉയര്‍ത്തിപ്പിടിച്ചു നന്മ നിറഞ്ഞ പ്രവര്‍ത്തനം നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാല കൃഷണ ഭട്ടിന് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ആദരം Kerala, News, Felicitation for Gopalakrishna Bhat
കാസര്‍കോട്: (my.kasargodvartha.com 02.10.2017) മാനവികത ഉയര്‍ത്തിപ്പിടിച്ചു നന്മ നിറഞ്ഞ പ്രവര്‍ത്തനം നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാല കൃഷണ ഭട്ടിന് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ആദരം. ലോക വയോജന ദിനത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ആദരവ് സമര്‍പ്പിച്ചത്.

അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് വീട് സൗജന്യമായി നിര്‍മിച്ചുനല്‍കുകയും പാവങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗവും തുറന്നു കൊടുക്കുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ട് ലോകത്തിനു തന്നെ മാതൃകയാണെന്ന് പ്രസിഡണ്ട് എം.ബി ഹനീഫ് പറഞ്ഞു. എം ബി ഹനീഫ്, സുകുമാരന്‍ പൂച്ചക്കാട്, സി എം കുഞ്ഞബ്ദുല്ല, ഡോക്ടര്‍ ജയന്ത് എം നമ്പ്യാര്‍, അഷ്‌റഫ് കൊളവയല്‍, പി എം നാസര്‍, ബഷീര്‍ കുശാല്‍, സി പി സുബൈര്‍, പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.



Post a Comment