Join Whatsapp Group. Join now!

സ്‌കൂള്‍ കായിക മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥിക്ക് അനുമോദനം

കാസര്‍കോട് ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ Kerala, News, School Sports meet, felicitated, Excellent performance in School Sports meet; Student felicitated.
ബളാല്‍: (my.kasargodvartha.com 31.10.2017) കാസര്‍കോട് ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനും സംസ്ഥാന കായിക മേളയില്‍ മികച്ച പ്രകടനവും കാഴ്ച വെച്ച മുഹമ്മദ് അജ്‌നാസിന് ബളാല്‍ പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫിന്റെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

കല്ലഞ്ചിറ ലീഗ് ഹൗസില്‍ നടന്ന അനുമോദന പരിപാടി കാഞ്ഞങ്ങാട് മണ്ഡലം എം. എസ്. എഫ്. പ്രസിഡണ്ട് റമീസ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. അജ്‌നാസിനുള്ള സ്‌നേഹോപഹാരം എം.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി സമ്മാനിച്ചു. യൂത്ത് ലീഗിന്റെയും ലീഗിന്റെയും ഉപഹാരം മുജീബ് കുഴിങ്ങാടും, ഹനീഫ കല്ലഞ്ചിറയും നല്‍കി.

Kerala, News, School Sports meet, felicitated, Excellent performance in School Sports meet; Student felicitated.

ബളാല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഉനൈസ് മുബാറക്ക്, ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു. അജ്‌നാസ് മറുപടി പ്രസംഗം നടത്തി. ബളാല്‍ പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡണ്ട് റാഫി സ്വാഗതവും സെക്രട്ടറി റഊഫ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, School Sports meet, felicitated, Excellent performance in School Sports meet; Student felicitated.

Post a Comment