കാസര്‍കോട്: (my.kasargodvartha.com 04.10.2017) ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 11 ന് ബുധനാഴ്ച്ച കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തും. സുപ്രീം കോടതി വിധി പ്രകാരം ഇരകള്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത നിറവേറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ ഇരകള്‍ക്കുള്ള ആശങ്ക അടന്‍ അകറ്റണം.
നഷ്ടപരിഹാരം മൂന്ന് മാസത്തിനകം വിതരണം ചെയ്യണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് തുക കൈമാറണമെന്നും ഈ തുക എന്റോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും അസന്നിഗ്ധമായി ഉത്തരവിട്ടതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ 450 കോടി രൂപയുടെ വിശദമായ പുനരധിവാസ പാക്കേജ് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ രണ്ടു ഘട്ടങ്ങളിലായി 81 കോടി രൂപ ഇതിനകം വിതരണം ചെയ്തു. ഇത് തുടരണം. സുപ്രീം കോടതി വിധി നടപ്പിലാക്കി ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും മാര്‍ച്ച് ആരംഭിക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എ.എന്‍. ഷംസീര്‍ എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, DYFI, Endosulfan; DYFI head post office march on 11th