നീലേശ്വരം:(my.kasargodvartha.com 26/10/2017) സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസ് - ഇഎംഎസ് മന്ദിരം 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് കൊട്ടുംപുറത്തു വെച്ച് പരിപാടി നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍, ഏരിയാ സെക്രട്ടറി ടി.കെ. രവി, ഓഫീസ് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ വി.കെ. രാജന്‍, നേതാക്കളായ കെ.വി. ദാമോദരന്‍, പി.കെ. പ്രകാശന്‍, കെ. നാരായണന്‍, പാറക്കോല്‍ രാജന്‍ എന്നിവര്‍ അറിയിച്ചു.
ജില്ലയിലെ ഏറ്റവും സുസജ്ജമായ ഏരിയാ കമ്മിറ്റി ഓഫീസ് ആണ് നീലേശ്വരത്തേത്. പാലക്കാട്ട് ചീര്‍മക്കാവിനു സമീപത്തെ 18 സെന്റില്‍ 75,000 രൂപ ചെലവിലാണ് ഇരുനില കെട്ടിടം നിര്‍മിച്ചത്. സമ്മേളന ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, പഠനകേന്ദ്രം, നവമാധ്യമ സെല്‍, ഡൈനിംഗ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കെട്ടിട സമുച്ചയം.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍ എംപി അധ്യക്ഷത വഹിക്കും. പി. അമ്പാടി പതാക ഉയര്‍ത്തും. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ നേതാക്കളുടെ ഫോട്ടോ അനാവരണം ചെയ്യും. എന്‍.ജി. കമ്മത്ത് സ്മൃതി മണ്ഡപം സംസ്ഥാന കമ്മിറ്റി അംഗം കെ.കുഞ്ഞിരാമന്‍, ചിണ്ടേട്ടന്‍ സ്മാരക ഹാള്‍ സംസ്ഥാന കമ്മിറ്റി അംഗം എം.വി. ബാലകൃഷ്ണന്‍, എന്‍ജി സ്മാരക ലൈബ്രറിയും പഠനകേന്ദ്രവും എം. രാജഗോപാലന്‍ എംഎല്‍എ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2.30 ന് പയ്യന്നൂര്‍ സ്വരരാഗ് ഓര്‍ക്കസ്ട്രയുടെ വിപ്ലവ ഗാനമേളയും മൂന്നു മണിക്ക് റെഡ് വൊളണ്ടിയര്‍ പരേഡും നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, CPM, Chief minister, Area committee office, inauguration, CPM Neeleshwaram area committee office inauguration on 31st