എരിയപ്പാടി: (my.kasargodvartha.com 27/10/2017) എരിയപ്പാടി - ആലംപാടി റോഡ് വികസനത്തിനായി എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ജി സി സി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക കൈമാറി. വെള്ളിയാഴ്ച ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വിദ്യാഗര്‍ എസ് ഐ വിനോദ് കുമാര്‍ റോഡ് വികസന സമിതി ചെയര്മാന് ടി കെ മഹ് മൂദ് ഹാജിക്ക് തുക കൈമാറി. നെഹ്റു യുവ കേന്ദ്ര യൂത്ത് കോഓര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍ ചികിത്സാ ധനസഹായം കൈമാറി.
രണ്ട് ലക്ഷം രൂപയാണ് റോഡ് വികസന ഫണ്ടിലേക്ക് കൈമാറിയത്. ആലംപാടിയില്‍ നിന്നും എരിയപ്പാടി വഴി ചെന്നന്തല വരെ രണ്ട് കിലോമീറ്റര്‍ റോഡാണ് വീതി കൂട്ടുന്നത്. ഇതിന്റെ ഭാഗമായി പലരുടെയും മതിലുകളും ഗേറ്റുകളും പൊളിച്ചുമാറ്റേണ്ടതുണ്ട്. ഇതിന്റെ പുനര്‍നിര്‍മാണ ചെലവിലേക്കാണ് തുക ഉപയോഗിക്കുക. സാമ്പത്തിക സഹായത്തിന് പുറമെ റോഡ് വികസന പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ കിംഗ്സ്റ്റാര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.
ജി സി സി ജോയിന്റ് കണ്‍വീനര്‍ ബദ്റുദ്ദീന്‍ കരോടി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബഷീര്‍ എ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജാഫര്‍ ഖാസി സ്വാഗതവും ജി സി സി വൈസ് പ്രസിഡന്റ് സിദ്ദീഖ് വൈ എ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Eriyappady, Club, Road, Development.