Join Whatsapp Group. Join now!

ചൗക്കിയെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കും: ജനകീയ കൂട്ടായ്മ

ചൗക്കി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തുമായി സഹകരിച്ച് വ്യാപാരി - പൊതു ജന കൂട്ടായ്മയിലൂടെ ചൗക്കിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. Kerala, News, Cleaning programme in Chowki.
ചൗക്കി: (my.kasargodvartha.com 22.10.2017) ചൗക്കി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തുമായി സഹകരിച്ച് വ്യാപാരി - പൊതു ജന കൂട്ടായ്മയിലൂടെ ചൗക്കിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ഇക്ബാല്‍ മദ്രസ വളപ്പിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എസ് എച്ച് ഹമീദ്, കെ എം സി സി നേതാവ് എരിയാല്‍ മുഹമ്മദ് കുഞ്ഞി, ചൗക്കി ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, നാട്ടിലെ വിവിധ ക്ലബ്ബുകളിലെയും മറ്റു സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള മഹ് മൂദ് കുളങ്കര, നാം ഹനീഫ, റഫീഖ് കുന്നില്‍, റിയാസ്, ഹമീദ് കടപ്പുറം, മനോജ്, നിസാഫ്, ഷുക്കൂര്‍ മുക്രി, ശെയ്ദ്, സിനാന്‍, സവാദ്, നാസി, ജംഷി മൂപ്പ, സിറാജ് കെ കെ പുറം, റഹീസ്, സത്താര്‍, അനീസ്, ഫലാഹ്, സഫുവാന്‍, ഖലീല്‍, മുഹമ്മദ്, മുഹമ്മദലി, രാഘവന്‍, നസ്തര്‍, ഖലീല്‍ അര്‍ജാല്‍ എന്നിവര്‍ പ്രസംഗിച്ചു. കരീം ചൗക്കി സ്വാഗതവും, സാദിഖ് കടപ്പുറം നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cleaning programme in Chowki.

Post a Comment