Join Whatsapp Group. Join now!

ലഹരിക്കെതിരെ ജസ്റ്റ് സേ നോ പരിപാടി സംഘടിപ്പിച്ചു

ലഹരി വിദ്യാര്‍ത്ഥികളെ ഗ്രഹിക്കുന്ന മാരക വിപത്തായി മാറുന്ന ഈ കാലത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ News, Kerala, Students.
ദേളി: (my.kasargodvartha.com 17.10.2017) ലഹരി വിദ്യാര്‍ത്ഥികളെ ഗ്രഹിക്കുന്ന മാരക വിപത്തായി മാറുന്ന ഈ കാലത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ എസ്.എസ്.എഫ് ഉദുമ ഡിവിഷന്‍ ജസ്റ്റ് സേ നോ സംഘടിപ്പിച്ചു. ദേളി സഅദാബാദില്‍ നടന്ന പരിപാടിയില്‍ ഡിവിഷന്‍ പരിധിയിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു. ലഹരി വിരുദ്ധ കൂട്ടായ്മയിലൂടെ മുന്നില്‍ നില്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്തു.

കബീര്‍ സഖാഫി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ റാഷിദ് കല്ലടക്കുറ്റി വിഷയമവതരിപ്പിച്ചു. റാഹിദ് കൈനോത്ത്, ശക്കീര്‍ മേല്‍പ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. സഹദ് മേല്‍പ്പറമ്പ് സ്വാഗതവും ജഅ്ഫര്‍ തെക്കില്‍ നന്ദിയും പറഞ്ഞു.


News, Kerala, Students, Anti drugs campaign conducted.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Students, Anti drugs campaign conducted.

Post a Comment