Join Whatsapp Group. Join now!

അമെക്‌സ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഫൈസല്‍ മൊഗ്രാലിന് ഡബിള്‍ സെഞ്ചുറി, ടി ബി സി സി ക്വാര്‍ട്ടറില്‍

സൗദി അറേബ്യയിലെ റിയാദ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റായ അമെക്‌സ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈസല്‍ മൊഗ്രാലിന്റെ ഡബിള്‍ Riyadh, news, tournament, Sports, Gulf, Amex T20 Cricket Tournament; TBCC qualified to Quarter final
റിയാദ്: (my.kasargodvartha.com 23.10.2017) സൗദി അറേബ്യയിലെ റിയാദ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റായ അമെക്‌സ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈസല്‍ മൊഗ്രാലിന്റെ ഡബിള്‍ സെഞ്ചുറി മികവോടെ ടി  ബി  സി  സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് തലത്തിലെ നാലാം മത്സരത്തില്‍ പാകിസ്ഥാന്‍ കശ്മീര്‍ സി.സിക്കെതിരെയുള്ള മത്സരത്തിലാണ് ക്യാപ്റ്റന്‍ ഫൈസല്‍ മൊഗ്രാല്‍ ഡബിള്‍ സെഞ്ചുറി നേടിയത്.

മത്സരത്തില്‍ 127 റണ്‍സിന് ടിബിസിസി വിജയിച്ചു. 72 പന്തില്‍ 30 ഫോറുകളും എട്ടു സിക്‌സറുകളുമടക്കം 201 റണ്‍സാണ് ഫൈസല്‍ അടിച്ചുകൂട്ടിയത്. ആദ്യ ശതകം 34 പന്തില്‍ സിക്‌സറടിച്ച് തികച്ചപ്പോള്‍, 67 -ാമത്തെ പന്ത് അതിര്‍ത്തി കടത്തി ഡബിള്‍ പൂര്‍ത്തിയാക്കി. ഫൈസല്‍ കഴിഞ്ഞ സീസണില്‍ രണ്ടു സെഞ്ചുറികള്‍ നേടിയിരുന്നു. ഒരു ഇന്ത്യക്കാരന്‍ ആര്‍ സി എയില്‍ നേടുന്ന ആദ്യ ഡബിള്‍ സെഞ്ചുറിയാണ് ഫൈസലിന്റേത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടി ബി സി സി 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. ടിബിസിസിക്കു വേണ്ടി ഷരീഫ് കൈന്താര്‍ (20 പന്തില്‍ 34), ഷെര്‍ഷാദ് അലി തൃക്കരിപ്പൂര്‍ (26 പന്തില്‍ 37) റണ്‍സുകളും നേടി. ഖാദര്‍ ആലംപാടി റണ്‍സൊന്നുമെടുക്കാതെ ക്രീസിലുണ്ടായിരുന്നു. കാശ്മീര്‍ സി സിയുടെ തന്‍വീറും, അലിയും ഓരോ വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കാശ്മീര്‍ സി സി 17.1 ഓവറില്‍  160 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ടിബിസിസിക്കു വേണ്ടി ഖാദര്‍ ആലംപാടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറ്റ് ബോളര്‍മാര്‍ ഓരോ വിക്കറ്റുകളും നേടി. കാശ്മീര്‍ സി സി ക്കു വേണ്ടി ഫൈസാന്‍ 43, ഫഹീം 40, നവാസ് 30 റണ്‍സുകളെടുത്തു.
Riyadh, news, tournament, Sports, Gulf, Amex T20 Cricket Tournament; TBCC qualified to Quarter final

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Riyadh, news, tournament, Sports, Gulf, Amex T20 Cricket Tournament; TBCC qualified to Quarter final

Post a Comment