കാസര്‍കോട്: (my.kasargodvartha.com 24/10/2017) സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അമിത ചാര്‍ജുകള്‍ക്കെതിരെ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലെയും എസ് ബി ഐ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. അതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് എസ് ബി ഐ ബാങ്ക് പരിസരത്ത് ധര്‍ണ നടത്തുമെന്ന് ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം പറഞ്ഞു.
രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തും. ധര്‍ണയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് ശങ്കരനല്ലൂര്‍ നിര്‍വഹിക്കും. ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം അധ്യക്ഷത വഹിക്കും. അബ്ബാസ് മുതലപ്പാറ, ഖാലിദ് പൊവ്വല്‍, റഷീദ് പള്ളത്തിങ്കാല്‍, അസീസ് ട്രെന്‍ഡ്, നസീര്‍ ഈരത്തില്‍ സംസാരിക്കും.
ധര്‍ണ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം അധ്യക്ഷത വഹിച്ചു. അബ്ബാസ് മുതലപ്പാറ, ഖാലിദ് പൊവ്വല്‍, നഫീസ ചെര്‍ക്കള, റഷീദ് പള്ളത്തിങ്കാല്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, March, SBI Bank, All India forward bloc SBI march on Thursday.