Join Whatsapp Group. Join now!

അഡ്വ.എ.വി. വാമന്‍കുമാറിന് നാടിന്റെ ആദരം

വ്യക്തിത്വ വികാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-News, Kerala, Lions club, Rotary club, YMCA, Inauguration, Jesis, Bar association, MLA, District collector,
കാഞ്ഞങ്ങാട്:(my.kasargodvartha.com 30/10/2017) വ്യക്തിത്വ വികാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-നിയമരംഗത്തെ പ്രമുഖനായ അഡ്വ. എ.വി വാമന്‍കുമാറിന് നാടിന്റെ ആദരം. ഇരുപതിലേറെ രാജ്യങ്ങളില്‍ വ്യക്തിത്വവികാസ ക്ലാസ് നയിച്ച് ശ്രദ്ധേയനായ അദ്ദേഹത്തെ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ആദരിച്ചത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജേസീസ്, ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, വൈ.എം.സി.എ, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ കൂട്ടായ്മയാണ് ആദരിച്ചത്.

അഡ്വ. സി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജേസീസ് മുന്‍ അന്താരാഷ്ട്ര പ്രസിഡണ്ട് ഷൈന്‍ ടി. ഭാസ്‌കരന്‍ വിശിഷ്ടാതിഥിയായിരുന്നു. ജേസീസ് ദേശീയ പ്രസിഡണ്ട് രാംകുമാര്‍ മേനോന്‍ ഉപഹാരം നല്‍കി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, എ.ഡി.എം എച്ച്. ദിനേശന്‍, ദിലീപ് ടി ജോസഫ്, ഇ.വി. ജയകൃഷ്ണന്‍, ഡെന്നീസ് തോമസ്, അഡ്വ. ടി.കെ സുധാകരന്‍, അരവിന്ദന്‍ മാണിക്കോത്ത്, കെ.വി സതീശന്‍, കെ. ജയപാലന്‍, വി. വേണുഗോപാല്‍ പ്രസംഗിച്ചു. പരിശീലകന്‍ മധു ഭാസ്‌കറിന്റെ വിജയ മന്ത്രങ്ങള്‍ എന്ന പരിശീലന പരിപാടിയും നടന്നു.

 News, Kerala, Lions club, Rotary club, YMCA, Inauguration, Jesis, Bar association, MLA, District collector, Advt. A V Vaman Kumar felicitated

പരിശീലന രംഗത്ത് രജത ജൂബിലി പൂര്‍ത്തിയാക്കിയ അഡ്വ. എ.വി. വാമന്‍ കുമാറിനെ ആദരിക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജെ.സി.ഐ. ദേശീയ പ്രസിഡണ്ട് രാം കുമാര്‍ മേനോന്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Lions club, Rotary club, YMCA, Inauguration, Jesis, Bar association, MLA, District collector, Advt. A V Vaman Kumar felicitated

Post a Comment