Join Whatsapp Group. Join now!

ഉദുമ എജുക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന ആറാമത് ബി കെ മാസ്റ്റര്‍ അവാര്‍ഡ് ദാന ചടങ്ങ് 21 ന്

ഉദുമ എജുക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന ആറാമത് ബി കെ മാസ്റ്റര്‍ അവാര്‍ഡ് ദാന ചടങ്ങ് 21 ന് രാവിലെ 11.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ Kerala, News, 6th BK Master award giving ceremony on 21st, Green Woods, Harakkela Hajjabba, Sarojini Bhai.
കാസര്‍കോട്: (my.kasargodvartha.com 19.10.2017) ഉദുമ എജുക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന ആറാമത് ബി കെ മാസ്റ്റര്‍ അവാര്‍ഡ് ദാന ചടങ്ങ് 21 ന് രാവിലെ 11.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംപി പി കരുണാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് അവാര്‍ഡ് ജേതാക്കളെ ആദരിക്കും.

ഇന്ത്യയ്ക്കകത്തും പുറത്തുമായി നാലരപതിറ്റാണ്ട് വിജയ പ്രദമായ അദ്ധ്യാപന ജീവിതം നയിച്ച വ്യക്തിയും ഉദുമ എജുക്കേഷണല്‍ ട്രസ്റ്റിന്റെ ഏക്കാലവും സ്മരിക്കപ്പെടുന്ന ബി കെ മാസ്റ്റര്‍ എന്നറിയപ്പെടുന്ന ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പാവന സ്മരണയ്ക്കായി ആണ് ഉദുമ എജുക്കേഷണല്‍ ട്രസ്റ്റ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.


സമയ നിഷ്ഠയില്‍ ഊന്നിയ കര്‍ശനമായ ജീവിതചര്യ പാലിച്ചിരുന്ന ബി കെ മാസ്റ്ററുടെ ഔദ്യോഗിക ജീവിത ചരിത്രം പരിശോധിച്ചാല്‍ പയ്യന്നൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അസിസിറ്റന്റ് ഏജുക്കേഷണന്‍ ഓഫീസറായും എന്‍ സി സി ഓഫീസറായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനം കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിയിലും ഒരു അവിഭാജ്യ ഘടകമായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ സര്‍ക്കാരേതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാര്‍ഗദര്‍ശകനായി മികച്ച സേവനങ്ങള്‍ നടത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ലഭിച്ച നിരവധി അവാര്‍ഡുകളില്‍ രാഷട്രപതിയില്‍ നിന്നും അദ്ദേഹത്തിനുലഭിച്ച ഡോ. സക്കീര്‍ഹുസൈന്‍ മെമ്മോറിയല്‍ അവാര്‍ഡാണ് ഏറ്റവും തിളങ്ങിനില്‍ക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

കാസര്‍കോട് ഗവണ്‍മെന്റ് ഹൈ സ്‌കൂളിലും ഗേള്‍സ് ഹൈ സ്‌കൂളിലുമായി പതിനേഴു വര്‍ഷത്തെ അധ്യാപന പരിചയം, അസിസ്റ്റന്റ് എജ്യുക്കേഷണല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിു, രണ്ടര പതിറ്റാണ്ടു കാലത്തോളം ഖത്തറിലെ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ പ്രിന്‍സിപ്പളായി സേവനമനുഷ്ഠിച്ചു, മൂന്നുവര്‍ഷത്തോളം ഖത്തറിലെ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു, സി.ബി.എസ്.ഇ., എന്‍.സി.ഇ.ആര്‍.ടിയുമായി സഹകരിച്ച് ഗള്‍ഫ് മേഖലയിലെ കേരള വിദ്യാഭ്യാസ വിദഗ്ദരും സാമൂഹിക പ്രവര്‍ത്തകരും സ്‌കൂള്‍ അധ്യാപകരും ചേര്‍ന്ന് വിദ്യാഭ്യാസ സമൂഹത്തിനുവേണ്ട വാര്‍ഷിക വര്‍ക്‌ഷോപ്പുകള്‍, സെമിനാര്‍, ഓറിയന്റേഷന്‍ എന്നീ പരിപാടികളുടെ മുഖ്യ നടത്തിപ്പുകാരനായും സേവനമനുഷ്ഠിച്ചു, ഖത്തറിലെ വിദ്യാഭ്യാസ സ്വകാര്യമേഖലയുടെ സംരക്ഷണത്തിന്‍ കീഴിലുള്ള സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സഹസ്ഥാപകനായും വര്‍ത്തിച്ചു, ഗള്‍ഫ് മേഖലയില്‍ സി.ബി.എസ്.ഇ. അംഗീകൃത സ്‌കൂളുകളുടെ ചെയര്‍മാനായും കൗണ്‍സിലിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു, ഗള്‍ഫ് മേഖലയില്‍ നടത്തിവരുന്ന സി.ബി.എസ്.ഇ. ഇന്‍സ്‌പെക്ഷന്‍ ടീം കണ്‍വീനറായി പ്രവര്‍ത്തിച്ചു, ഗള്‍ഫ് മേഖലയില്‍ സയന്‍സ്, ടെക്‌നോളജി, പരിസ്ഥിതി എന്നിവയെ ബന്ധപ്പെടുത്തിയുള്ള പ്രദര്‍ശനങ്ങളുടെ സംഘാടകനായും സേവനമനുഷ്ഠിച്ചു, ഖത്തര്‍ പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ നാഷണല്‍ ചില്‍ഡ്രന്‍സ് പരിസ്ഥിതി കോ-ഓര്‍ഡിനേറ്റര്‍, നാഗ്പൂറിലെ കാംടെകില്‍ എന്‍.സി.സി. ഓഫീസര്‍മാര്‍ക്കായുള്ള പരിശീലന സ്‌കൂളില്‍ വെച്ച് പ്രീ കമ്മീഷന്‍ പരിശീലനത്തിന് വിധേയമായ ആദ്യകേരള എന്‍.സി.സി. ഓഫീസറായിരുന്നു ബി കെ മാസ്റ്റര്‍.

വിദ്യാഭ്യാസരംഗത്ത്  തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച ഹരേക്കല ഹജ്ജബ, സരോജിനി ഭായ് എന്നിവരെയാണ് ഈ വര്‍ഷം അവാര്‍ഡ് കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. തന്റെ നാടായ കര്‍ണ്ണാടകയില്‍ ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസത്തിന് വിപ്ലളവകരമായ മുന്നേറ്റം നല്‍കിയതിന്റെ പേരില്‍ പ്രശസ്തനായ വ്യക്തിത്വമാണ് ഹരേക്കല ഹജ്ജബ. തന്റെ ഉപ ജീവനമാര്‍ഗമായ ഓറഞ്ച് വില്‍പനയില്‍ നിന്നും കിട്ടുന്ന തുക സ്വരൂപിച്ചുകൊണ്ട് നാട്ടിലെ ഗ്രാമീണരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാന്‍ ഒരു വിദ്യാലയം സ്ഥാപിച്ചു. ഏവരുടേയും ശ്രദ്ധയും അംഗീകാരവും ലഭിച്ച ഈ വിദ്യാലയം ഗവര്‍മെന്റില്‍ നിന്നും സ്വകാര്യവ്യക്തികളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിച്ചു കൊണ്ട് ഉന്നതമായ നിലയില്‍ പ്രവര്‍ത്തിക്കുന്നു. അദ്ദേഹം സ്ഥാപിച്ച വിദ്യാലയം ഹജ്ജബ സ്‌കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇന്ന് ഇദ്ദേഹം 'അക്ഷരങ്ങളുടെ സന്യാസി' എന്ന പേരില്‍ മംഗളൂരുവില്‍ വളരെയേറെ പ്രശസ്തനാണ്. ഇന്നദ്ദേഹത്തിന്റെ ജിവചരിത്രം മംഗളൂരു യുണിവേര്‍സിറ്റിയില്‍ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 2012 ല്‍ ബി.ബി.സി പ്രസിദ്ധികരിച്ച ലേഖനത്തിന്റെ തലക്കെട്ട് 'അക്ഷര പരിജ്ഞാനമില്ലാത്ത പഴം വില്‍പനക്കാരന്റെ ഇന്ത്യന്‍ വിദ്യാഭ്യാസ സ്വപ്നം' എന്നായിരുന്നു.

റിയലന്‍സ് ഫൗണ്ടേഷന്‍, ഐ. ബി. എന്‍,  സി. എന്‍. എന്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ റിയല്‍ ഹീറോസ് പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു. കന്നട പ്രഭ എന്ന പ്രാദേശിക പത്രം 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' ആയി ഹരക്കേല ഹജ്ജബ്ബയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

മുപ്പത്തഞ്ച് വര്‍ഷത്തോളം ചിന്മയാ വിദ്യാലയത്തില്‍ അദ്ധ്യാപികയായും പ്രധാനാദ്ധ്യാപികയായും ജോലിയെടുത്ത് വിരമിച്ച സരോജിനി ഭായ് ഇപ്പോള്‍ ഗ്രീന്‍വുഡ്‌സ് കുടുംബത്തില്‍ പ്രൈമറിതലത്തില്‍ പ്രധാനാധ്യാപികയായി ജോലി ചെയ്യുന്നു. ലോകത്തിലുടനീളം ഇവരുടെ ശിഷ്യ പരമ്പരകള്‍ വിവിധ മേഖലകളില്‍ തങ്ങളുടെ ശ്രേഷഠമായ സേവനം ഉന്നതമായ ജോലികളിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നു. ഒരു അദ്ധ്യാപിക എന്നതിലുപരി സാമൂഹികവും സാംസ്‌കാരികപരവുമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉത്സുകയാണ്.

ചിന്‍മയാ വിദ്യാലയത്തില്‍ നിന്നും വിരമിച്ച ശേഷവും  ചിന്‍മയാമിഷന്‍ ദേശീയതല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സ്വാമി ചിന്‍മയാനന്ദന്റെ ഭക്തയായ ഇവര്‍ ഇപ്പോഴും പൂര്‍വ കര്‍മ്മ മണ്ഡലമായിരുന്ന ചിന്‍മയാവിദ്യാലയത്തെ സേവിക്കുന്നു. സമൂഹത്തില്‍ നല്ല അദ്ധ്യാപിക എന്ന നിലയിലും മികച്ച സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലും നിരവധി അവാര്‍ഡുകളാണ് സരോജിനീ ഭായിയെ തേടിയെത്തിയത്.

ഗവണ്‍മെന്റ് കോളജ് കാസര്‍കോട് സുവര്‍ണ്ണ ജൂബലി സംഘാടക സമിതിയുടെ വൈസ് പ്രസിഡന്റായി സേവനം അനുഷഠിച്ചിട്ടുണ്ട്. പഠനവൈകല്യമുള്ള കുട്ടികളെക്കുറിച്ച് ടീച്ചര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ണൂര്‍ യുണിവേര്‍സിറ്റി കാസര്‍കോട്ട് നടത്തിയ ദേശീയ സെമിനാറില്‍ പങ്കെടുത്തിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സലീം പൊന്നമ്പത്ത് (സി.ഇ.ഒ., ഗ്രീന്‍വുഡ്‌സ്), ഗണേഷ് കട്ടയാട്ട് (പ്രിന്‍സിപ്പല്‍), മുജീബ് മാങ്ങാട് (പി.ആര്‍.ഒ.), ജംഷീദ് (പി.ടി.എ. പ്രസിഡണ്ട്), ജലീല്‍ കാപ്പില്‍ (പി.ടി.എ. വൈസ് പ്രസിഡണ്ട്), ഹസീന (മദര്‍ പി.ടി.എ. പ്രസിഡണ്ട്), സഫിയ മുത്തലിബ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, 6th BK Master award giving ceremony on 21st, Green Woods, Harakkela Hajjabba, Sarojini Bhai.

Post a Comment