Join Whatsapp Group. Join now!

തളങ്കര കണ്ടത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും യൂത്ത് ലീഗ് വക തുണിസഞ്ചി

പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി, പകരം തുണിസഞ്ചി ഉപയോഗിക്കാന്‍ ജനങ്ങളെ ശീലിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ 27 -ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും Kerala, News, Youth League, Thalangara, Cotton Cover, House
തളങ്കര: പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി, പകരം തുണിസഞ്ചി ഉപയോഗിക്കാന്‍ ജനങ്ങളെ ശീലിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ 27 -ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും തളങ്കര കണ്ടത്തില്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നല്‍കുന്ന തുണിസഞ്ചിയുടെ വിതരണോദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല നിര്‍വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ ഫര്‍സാന ഹസൈന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര, ട്രഷറര്‍ നൗഫല്‍ തായല്‍, ടി എ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ചക്കര, സുബൈര്‍ യു എ, അഡ്വ. വി പി പി സിദ്ദീഖ്, ഹസൈന്‍, സലീം വെല്‍വിഷര്‍, സവാദ്, ജാബിര്‍ മീത്തല്‍, ഖാദര്‍ കടവത്ത്, മുഹമ്മദ് കടവത്ത്, അനസ് കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Youth League, Thalangara, Cotton Cover, House.

Post a Comment