Join Whatsapp Group. Join now!

ഒരുമ റസിഡന്‍സ് അസോസിയേഷന്‍ രൂപവല്‍ക്കരിച്ചു

അടുക്കത്ത്ബയല്‍ ജി ടി റോഡിലെയും, പാര്‍ശ്വറോഡുകളിലെയും താമസക്കാരെ ഉള്‍പെടുത്തി ഒരുമ റസിഡന്‍സ് അസോസിയേഷന്‍ രൂപവല്‍ക്കരിച്ചു. പ്രസിഡന്റായി ഡോ. എ വി Kerala, News, Residence Association, Committee, Adkathbail
അടുക്കത്ത്ബയല്‍: (my.kasargodvartha.com) അടുക്കത്ത്ബയല്‍ ജി ടി റോഡിലെയും, പാര്‍ശ്വറോഡുകളിലെയും താമസക്കാരെ ഉള്‍പെടുത്തി ഒരുമ റസിഡന്‍സ് അസോസിയേഷന്‍ രൂപവല്‍ക്കരിച്ചു. പ്രസിഡന്റായി ഡോ. എ വി സുരേഷ്, വൈസ് പ്രസിഡന്റായി ഡോ. നവാസ്, എഞ്ചിനീയര്‍ സുന്ദരേശന്‍, ജനറല്‍ സെക്രട്ടറിയായി കുന്നില്‍ അബ്ദുല്ല, സെക്രട്ടറിമാരായി ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍, ഷാജു കോഴിക്കോട്, ട്രഷററായി അബ്ദുല്‍ കരീം കോളിയാട് എന്നിവരെ തെരഞ്ഞെടുത്തു.

ഒക്‌ടോബര്‍ 15ന് പ്രദേശത്ത് ആയുര്‍വേദിക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ഡോ. എ വി സുരേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഹനീഫ്, സുന്ദരേശന്‍, ഷാജി എന്നിവര്‍ സംസാരിച്ചു. കുന്നില്‍ അബ്ദുല്ല സ്വാഗതവും മുനീര്‍ എം എം നന്ദിയും പറഞ്ഞു.


Keywords: Kerala, News, Residence Association, Committee, Adkathbail.

Post a Comment