ബദിയടുക്ക: ഡി വൈ എഫ് ഐ ബദിയടുക്ക ടൗണ്‍ അപ്പര്‍ ബസാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പെര്‍ഡാല ജി എച്ച് എസ് സ്‌കൂള്‍ പരിസരത്തെ കാടുകള്‍ വെട്ടി വൃത്തിയാക്കി. സ്‌കൂളിന്റെ കെട്ടിടത്തിന് പിറകുവശത്ത് വളര്‍ന്ന് പന്തലിച്ച കാടുകളില്‍ നിന്ന് സ്‌കൂളിന്റെ ജനലിലൂടെ അകത്തേക്ക് വിഷജന്തുക്കള്‍ കടക്കുന്നത് കുട്ടികളെ ഭയപ്പെടുത്തിയിരുന്നു. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടാണ് ഡി വൈ എഫ്‌ഐ അവധി ദിവസമായ വെള്ളിയാഴ്ച ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
പ്രവര്‍ത്തിയെ സ്‌കൂള്‍ പി ടി എ അംഗങ്ങള്‍ അഭിനന്ദിച്ചു. യൂണിറ്റ് പ്രസിഡന്റ് റംസാദ്, സെക്രട്ടറി സനദ് മറ്റു അംഗങ്ങളായ പ്രവീണ്‍, സിയാദ്, യാസിന്‍, അറഫാത്ത്, സദന്‍, ചന്ദ്രന്‍, അഖിലേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, DYFI, Badiyadukka, School, Perdala, Cleaning.