Join Whatsapp Group. Join now!

കര്‍ഷക കൂട്ടായ്മ രണ്ടാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു

കാസര്‍കോട് കര്‍ഷക കൂട്ടായ്മ രണ്ടാം വാര്‍ഷിക സംഗമം കെബിഎം ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ കര്‍ഷകരുടെ News, Kerala, Farmers Association organized the second annual meeting
ഉദുമ: (my.kasargodvartha.com 15.12.2019) കാസര്‍കോട് കര്‍ഷക കൂട്ടായ്മ രണ്ടാം വാര്‍ഷിക സംഗമം കെബിഎം ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ കര്‍ഷകരുടെ പങ്ക് മര്‍മ്മ പ്രധാനമാണെന്നും മനുഷ്യന് രോഗങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന കാലഘട്ടത്തില്‍ വിഷാംശമുള്ള പച്ചക്കറി ഭക്ഷ്യ പഥാര്‍ത്ഥങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ജൈവവളങ്ങളിലൂടെ ഉത്പാതിപ്പിക്കുന്ന പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കാന്‍ കൂട്ടാമ മുന്‍കൈ എടുക്കണമെന്നും കെബിഎം ഷെരീഫ് പറഞ്ഞു. കാപ്പില്‍ സനാബിലകത്ത് ഹാളില്‍ നടന്ന സംഗമത്തില്‍ കാസര്‍കോട് കൂട്ടായ്മ വൈസ് പ്രസിഡന്റ് ഗദ്ദാഫി മൂലക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. എംആര്‍ റഫീക്ക്, റാഷിദ് നായര്‍മാര്‍മൂല, കെ.വി പ്രസീദ്, പി.വൈ വസിം, അബൂള്‍ റഹിമാന്‍ ബേക്കല്‍, സുഭാഷ് ഉദുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തില്‍ പള്ളിക്കര കൃഷിഭവന്‍ അസിസ്റ്റന്റ് കെ ഭാസ്‌ക്കരന്‍ ക്ലാസ്സെടുത്തു. സംസ്ഥാന കര്‍ഷക തിലകം അവാര്‍ഡ് ജേതാവ് ഖദീജ മുഹമ്മദ് മൊഗ്രാല്‍പുത്തൂര്‍, ഹോപ്പ് ടസ്റ്റ് അവാര്‍ഡ് ജേതാവ് പി.വൈ വസിം. മറ്റു കര്‍ഷക മേഘലകളില്‍ കഴിവ് തെളിയിച്ച റാസി പടന്ന, ഫൈസല്‍ ഉദുമ, അഭിരാം ബേക്കല്‍ , സുഭാഷ് ഉദുമ, ശാഫി കോളിയടുക്കം , ഹംസ കോട്ടിക്കുളം, ഹാരിസ് കൊമ്പനുക്കം , സന്തോഷ് പനയാല്‍ എന്നിവരെ ആദരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Farmers Association organized the second annual meeting

Post a Comment