Join Whatsapp Group. Join now!

പൗരത്വ ഭേദഗതി ബില്‍: പ്രതിഷേധം തുടരുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെ ജില്ലയില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ Kerala, News, Kasaragod, Protest, INL, SEU, National Pravasi League, citizenship amendment bill: protest begins
കാസര്‍കോട്: (my.kasargodvartha.com 12.12.2019) പൗരത്വ ഭേദഗതി ബില്ലിനെതിരെ ജില്ലയില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങളും പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിച്ചു.


എസ് ഇ യു വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്
: 'പൗരത്വം ജന്മാവകാശം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്ട് വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ ലംഘിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പൗരത്വ വിവേചനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

എസ് ഇ യു സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി എ സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഒ എം ഷഫീഖ്, ടി കെ അന്‍വര്‍, ജില്ലാ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ എ, സിയാദ് പി, മുഹമ്മദലി കെ എന്‍ പി, ഷാക്കിര്‍ നങ്ങാരത്ത്, സാദിഖ് എം, സിദ്ദീഖ് എ ജി, അഷ്റഫ് കല്ലിങ്കാല്‍ എന്നിവര്‍ സംസാരിച്ചു.


ഐ എന്‍ എല്‍ പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഐഎന്‍എല്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൗരത്വ ബില്ലിന്റെ കോപ്പി കത്തിച്ചും കേന്ദ്രസര്‍ക്കാറിനെതിരെ പ്ലക്കാര്‍ഡ് കൈയിലേന്തിയുമാണ് പ്രതിഷേധിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി അധ്യക്ഷത വഹിച്ചു,

സി എം എ ജലീല്‍, മുസ്തഫ തോരവളപ്പ്, സാലിം ബേക്കല്‍, സിദ്ദീഖ് ചെങ്കള, മൊയ്തീന്‍ ഹാജി ചാല, എ കെ കമ്പാര്‍ തുടങ്ങിയവര്‍ സംസാരിച്ചു, ഹനീഫ് കടപ്പുറം സ്വാഗതവും ശാഫി സന്തോഷ് നഗര്‍ നന്ദിയും പറഞ്ഞു, അഷ്‌റഫ് തുരുത്തി, കുഞ്ഞാമു നെല്ലിക്കുന്ന്, മൗലവി അബ്ദുല്ല, ഉമൈര്‍ തളങ്കര, സിദ്ദീഖ് പാലോത്ത്, ശംസുദ്ധീന്‍ കടപ്പുറം, അഷ്‌റഫ് തളങ്കര, സാദിഖ് കടപ്പുറം, ഹബീബ് വളയത്തടുക്ക, അബ്ബാസ് പാറക്കട്ട, സോല്‍ക്കര്‍ അബ്ദുല്‍ഖാദര്‍, ഹനീഫ് കൊട്ടിക, ശരീഫ്, ഇബ്രാഹിം ചാല, ഇബ്രാഹിം നായന്മാര്‍മൂല, ഹനീഫ് എരിയപ്പാടി, മൊയ്തീന്‍ കുന്നില്‍, നജീബ് നായന്മാര്‍മൂല, ഉസ്മാന്‍, അഷ്‌റഫ് അക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


'പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയോടും മതേതരത്വ നിലപാടുകളോടുമുള്ള വെല്ലുവിളി'

കാസര്‍കോട്: ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയോടും മതേതരത്വ നിലപാടുകളോടുമുള്ള സംഘ്പരിവാറിന്റെ വെല്ലുവിളിയാണെന്ന് നാഷണല്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പട്ടു.

ജില്ലാ പ്രസിഡന്റ് ടി എം എ റഹ്മാന്‍ തുരുത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഖലീല്‍ എരിയാല്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു.

അബ്ദുര്‍റഹ്മാന്‍ കളനാട്, ഹാരിസ് ബെഡി, മുസ്തഫ കുമ്പള, ഖാദര്‍ ഹാജി തൊട്ടി, ബഷീര്‍ പാക്യാര, മുത്തുക്കോയ തങ്ങള്‍, മുഖ്‌സിത് ഉപ്പള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബി കെ സാലിം ബേക്കല്‍ സ്വാഗതവും സോള്‍ക്കര്‍ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Protest, INL, SEU, National Pravasi League, citizenship amendment bill: protest begins

Post a Comment