Join Whatsapp Group. Join now!

എസ് വൈ എസ്- എസ് കെ എസ് എസ് എഫ് റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി

അതിഞ്ഞാല്‍ മേഖല എസ് വൈ എസ്- എസ് കെ എസ് എസ് എഫ് ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന റമദാന്‍ പ്രഭാഷണം എസ് വൈ എസ് സംസ്ഥാന Kerala, News, Religion, SYS-SKSSF Ramadan preaching started
കാഞ്ഞങ്ങാട്: (my.kasargodvartha.com 18.05.2019) അതിഞ്ഞാല്‍ മേഖല എസ് വൈ എസ്- എസ് കെ എസ് എസ് എഫ് ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന റമദാന്‍ പ്രഭാഷണം എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. ബി മുഹമ്മദ് സ്വാഗതം പറഞ്ഞു.

ബഷീര്‍ വെള്ളിക്കോത്ത്, സി കുഞ്ഞഹ് മദ് ഹാജി പാലക്കി, മുബാറക്ക് ഹസൈനാര്‍ ഹാജി, സി കുഞ്ഞബ്ദുല്ല, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, പി എം ഫാറൂഖ്, ഷാഫി ഫൈസി ഇര്‍ഫാനി, അബ്ദുല്‍ അസീസ് മൗലവി ചക്കരക്കല്ല്, ഷാഫി സൈനി, കാഞ്ഞിരയില്‍ മുഹമ്മദ് കുഞ്ഞി, എം എം മുഹമ്മദ് കുഞ്ഞി, പി അബ്ദുല്‍ കരീം, കെ കെ അബ്ദുല്ല ഹാജി, ഖാലിദ് അറബിക്കടത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഹാഫിസ് റുഫൈദ് ഖിറാഅത്ത് നടത്തി. അബ്ദുല്‍ അസീസ് അഷ്‌റഫി മുഖ്യ പ്രഭാഷണം നടത്തി. ഹാഫിസ് ദുഫൈദിനിക്ക് അതിഞ്ഞാല്‍ എസ് കെ എസ് എസ് എഫ് വകയുള്ള ഉപഹാരം മെട്രോ മുഹമ്മദാജി നല്‍കി. ഞായറാഴ്ച രാവിലെ ഷാക്കിര്‍ ദാരിമി വളെക്കെ പ്രഭാഷണം നടത്തും. തിങ്കളാഴ്ച രാവിലെ ഷാഫി ഫൈസി ഇര്‍ഫാനി പ്രഭാഷണം നടത്തും. ളുഹര്‍ നിസ്‌കാരാനന്തരം നടക്കുന്ന മജ്‌ലിസുന്നുറിനും കൂട്ടപ്രാര്‍ത്ഥനക്കും മഹ് മൂദ് സഫ് വാന്‍ തങ്ങള്‍ നേതൃത്വം നല്‍കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, SYS-SKSSF Ramadan preaching started
  < !- START disable copy paste -->

Post a Comment