Join Whatsapp Group. Join now!

റോഡില്‍ പൊലിയുന്ന യുവത്വങ്ങള്‍

നമ്മുടെ നാട് മരണവര്‍ത്തകള്‍ കേട്ട് കേട്ട് മരവിച്ചു പോയിരിക്കുന്നു. നടു റോഡില്‍ പൊലിഞ്ഞു പോകുന്നത് യുവത്വങ്ങളാണ്. പതിനെട്ടിനും, ഇരുപത്തിയഞ്ചിനും ഇടയിലുള്ള പ്രായക്കാരാണ് Kerala, Article, Road Accident, Mohammedali Nellikkunnu, Article about Road accidents
മുഹമ്മദലി നെല്ലിക്കുന്ന്

(my.kasargodvartha.com 10.06.2018) നമ്മുടെ നാട് മരണവര്‍ത്തകള്‍ കേട്ട് കേട്ട് മരവിച്ചു പോയിരിക്കുന്നു. നടു റോഡില്‍ പൊലിഞ്ഞു പോകുന്നത് യുവത്വങ്ങളാണ്. പതിനെട്ടിനും, ഇരുപത്തിയഞ്ചിനും ഇടയിലുള്ള പ്രായക്കാരാണ് അപകടങ്ങളില്‍ പെട്ട് മരണത്തിന് കീഴടങ്ങുന്നത്. വാഹനങ്ങള്‍ പെരുകി വരുന്നതും അതോടൊപ്പം തന്നെ വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഓട്ടവും ആണ് മിക്ക അപകടങ്ങള്‍ക്കും കാരമമാവുന്നത്.

ഞാനോ, നീയോ എന്ന വീറും, വാശിയും നിറയുന്ന ഓട്ടത്തില്‍ മുന്നിലൂടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ കാണാതെ പോവുന്നു. മരണത്തിനെ മാടി വിളിച്ചുകൊണ്ടുള്ള യാത്രയില്‍ നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്റെ അത്താണിയായേക്കാം.

പാതകളിലൂടെ നടന്നു പോകാനോ, വാഹനത്തില്‍ കയറിയിരിക്കാനോ പോലും ഇന്ന് പേടി തോന്നുന്ന അവസ്ഥയാണ്. എങ്ങനെയാണ്, ഏത് വഴിയാണ് മരണം വന്നു ചേരുന്നതെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ. വാഹനങ്ങളുടെ മരണ പാച്ചിലില്‍ പൊലിഞ്ഞു പോകുന്നത് വിലമതിക്കാനാവാത്ത ജീവനുകളാണ്.

ഇരു ചക്ര വാഹനം മുതല്‍ നാല്‍ ചക്ര വാഹനങ്ങള്‍ വരെ മരണത്തിന് ഹേതുവാകുന്നു. വീട്ടില്‍ നിന്നും ചന്തയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴോ, അതുമല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴോ വഴിയില്‍ മരണം പതിയിരിക്കുന്നുണ്ടാവും.

രക്തത്തില്‍ മുങ്ങിക്കുളിച്ച നിശ്ചല ശരീരം സ്വന്തം വീട്ടിലേക്ക് പൊക്കിയെടുത്ത് കൊണ്ടു പോകുമ്പോള്‍ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍ തുടങ്ങി വേണ്ടപ്പെട്ടവരൊക്കെ അന്താളിച്ചു നിന്ന് കാണും. വേണ്ടപ്പെട്ടവനാണെന്നു അറിഞ്ഞാല്‍ ആ വീട്ടില്‍ ഒരു പൊട്ടിക്കരച്ചില്‍ ഉയര്‍ന്നു വരും. എന്തോ വാങ്ങാന്‍ ചന്തയില്‍ പോയ പ്രിയ ഭര്‍ത്താവ് അല്ലെങ്കില്‍ മകന്റെ മൃതശരീരം വീട്ടില്‍ എത്തുമ്പോള്‍ ആര്‍ക്കാണ് അത് സഹിക്കാന്‍ പറ്റുക?

റമളാന്‍ മാസം അവസാനിക്കുവാന്‍ പോകുന്ന, പെരുന്നാള്‍ വന്ന് പടിവാതിലില്‍ നില്‍ക്കുന്ന ഈ സമയത്ത് അപകടങ്ങള്‍ കൂടുതലാണ്. അതോടൊപ്പം തിമര്‍ത്ത് പെയ്യുന്ന മഴയും കൂടിയാവുമ്പോള്‍ അപകടസാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ ചെറുപ്പക്കാരുടെ വാഹനങ്ങള്‍ ഓടിക്കുന്ന രീതിയും ഒന്നൊന്നര സ്റ്റൈലാണ്.

അസുഖം പിടിപെട്ട് മരിക്കുന്നതിനെക്കാളും, വേണ്ടപ്പെട്ടവരുടെ മനസിന് നൊമ്പരങ്ങള്‍ സമ്മാനിക്കുന്നത് അപകട മരണങ്ങള്‍ സംഭവിക്കുമ്പോഴാണ്. ആ ദുഃഖങ്ങള്‍ ഹൃദയങ്ങളുടെ അടിത്തട്ടില്‍ എന്നും നിലനില്‍ക്കും. എത്ര മറക്കാന്‍ ശ്രമിച്ചാലും അത് എന്നും മനസ്സില്‍ തങ്ങി നില്‍ക്കും.

യുദ്ധം നടന്ന മരുഭൂമി പോലെ റോഡുകള്‍ രക്തത്താല്‍ തളംകെട്ടിയിരിക്കും. ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടില്‍ വന്നാല്‍ വാടകയ്ക്ക് എടുക്കുന്ന കാറില്‍ കൂട്ടുകാരോടൊപ്പം ടൂര്‍ പോകുന്നവരുടെ നിയന്ത്രണമില്ലാത്ത വേഗതയിലുള്ള യാത്ര അവസാന യാത്രയായി മാറുന്നു. പത്രതാളുകളില്‍ ഫോട്ടോയും  വെണ്ടയ്ക്ക അക്ഷരത്തില്‍ വാര്‍ത്തയും വരുമ്പോള്‍ വേണ്ടപ്പെട്ടവര്‍ അറിയുന്നു.

യൗവനത്തിന്റെ ചോര തിളപ്പില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. ഞങ്ങള്‍ ചെയ്യുന്നതാണ് ശരി എന്നുള്ള യുവാക്കളുടെ തോന്നല്‍ ഇത്തരം അപകടമരണങ്ങള്‍ക്ക് കാരണമാവുന്നു. വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിയന്ത്രണം ഉണ്ടാവുകയാണെങ്കില്‍ ഒരുപരിധിവരെ അപകടങ്ങളും,അപകട മരണങ്ങളും ഇല്ലാതെയാക്കാം.

വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ അധികൃതര്‍ മുന്നോട്ടു വന്നാല്‍ ഇത്തരം അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാകും. കര്‍ശന നടപടികള്‍ സ്വീകരിച്ചു ഓരോ വാഹന ഉടമകള്‍ക്കും അതിന്റേതായ നിയമങ്ങളും, നിയമാവലികളും മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനൊരു പരിഹാരമായി ഉന്നത അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Road Accident, Mohammedali Nellikkunnu, Article about Road accidents
  < !- START disable copy paste -->

Post a Comment