Join Whatsapp Group. Join now!

യോഗാചാര്യന്‍ എം. കെ. രാമന്‍ മാസ്റ്റര്‍ക്ക് സമാധാന വിദ്യഭ്യാസ പുരസ്‌ക്കാരം

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എഡ്യൂക്കേറ്റര്‍സ് ഫോര്‍ വേള്‍ഡ് പീസ് കാസര്‍ഗോഡ് ജില്ലാ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ Kerala, News, Kasaragod, Neeleshwaram, Awarded, Peace and Education Award for Yogacharyan M K Raman Master
നീലേശ്വരം: (my.kasargodvartha.com 23.05.2018) ഇന്റര്‍നാഷണല്‍ അസോസിയേഷന്‍  ഓഫ് എഡ്യൂക്കേറ്റര്‍സ് ഫോര്‍ വേള്‍ഡ് പീസ് കാസര്‍ഗോഡ് ജില്ലാ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ സമാധാന വിദ്യഭ്യാസ പുരസ്‌കാരം യോഗാചാര്യന്‍ എം കെ രാമന്‍ മാസ്റ്റര്‍ക്ക്  ആര്‍ ഡി ഒ  ബിജു സമര്‍പ്പിച്ചു.

യോഗത്തില്‍  പാന്‍ടെക്ക്  ചെയര്‍മാന്‍ കെ. പി. ഭരതന്‍  അധ്യക്ഷത വഹിച്ചു. പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ്മാന്‍ ആമുഖ ഭാഷണം നടത്തി. ചടങ്ങില്‍ വച്ച് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയ പാന്‍ടെക്ക് എഫ് എസ് ഡബ്ലിയു, മൈഗ്രന്റ് പ്രൊജക്റ്റ് പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം നീലേശ്വരം മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. കുഞ്ഞിക്കണ്ണന്‍ വിതരണം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗജന്യ പഠന കിറ്റുകളുടെ വിതരണ ഉല്‍ഘാടനം ഐ എ ഇ ഡബ്ലിയു പി  ജില്ലാ ചെയര്‍മാന്‍ എ. ഹമീദ് ഹാജി  നിര്‍വഹിച്ചു.



കാവില്‍ഭവന്‍ ചെയര്‍മാന്‍  പി. രാമചന്ദ്രന്‍  പുരസ്‌കാര ജേതാവ് രാമന്‍ മാസ്റ്ററെ പരിചയപ്പെടുത്തി. എന്‍. പി. സൈനുദ്ധീന്‍, സുധാകരന്‍ തയ്യില്‍, ഡോ. ടി. എം. സുരേന്ദ്രനാഥ്, ടി. തമ്പാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Neeleshwaram, Awarded,  Peace and Education Award for  Yogacharyan M K Raman Master 

Post a Comment