Join Whatsapp Group. Join now!

Solar Energy | ഗാർഹിക സോളാർ പദ്ധതി: ബാങ്കുകൾ വായ്പ നൽകുന്നില്ലെന്നും സബ്സിഡി തടഞ്ഞുവെച്ചുവെന്നും പരാതി

ഗാർഹിക സോളാർ പദ്ധതിക്കായി ഈടില്ലാതെ ലോൺ നൽകുമെന്ന പ്രഖ്യാപനം ബാങ്കുകൾ പാലിക്കുന്നില്ലെന്ന് പരാതി.
● കേന്ദ്ര-സംസ്ഥാന ധനകാര്യ മന്ത്രിമാർക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകാൻ സോളാർ ഉപഭോക്താക്കളുടെ കൂട്ടായ്മ തീരുമാനം

കാസർകോട്: (MyKasargodVartha) വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും അമിത ചാർജ് ഒഴിവാക്കാനുമായി ഗാർഹിക ഉപഭോക്താക്കൾക്കായി സർക്കാർ പ്രഖ്യാപിച്ച സോളാർ പദ്ധതിയിൽ പൊതുമേഖലാ ബാങ്കുകൾ വായ്പ നൽകുന്നില്ലെന്ന് പരാതി. സോളാർ പദ്ധതിക്ക് പ്രത്യേക ഈടില്ലാതെ പൊതുമേഖലാ ബാങ്കുകൾ ചെറിയ പലിശ നിരക്കിൽ ലോണുകൾ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും, ഈ ആവശ്യവുമായി ബാങ്കിനെ സമീപിച്ച നൂറുകണക്കിന് ഉപഭോക്താക്കൾക്ക് ബാങ്ക് അധികൃതർ ലോൺ നൽകുന്നില്ലെന്നാണ് പരാതി.
Consumers complain over bank loan rejections and subsidy delays for domestic solar projects.
സബ്സിഡി തടഞ്ഞുവെക്കുന്നു

ലോൺ നിഷേധിക്കുന്നതിന് പുറമെ, ഈ പദ്ധതിക്ക് സർക്കാർ നൽകുന്ന സബ്സിഡി തുകയും ബാങ്കുകൾ തടഞ്ഞുവെക്കുകയാണെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. സബ്സിഡി കാലാവധി അടുത്ത മാർച്ച് മാസത്തോടെ അവസാനിക്കാനിരിക്കെയാണ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് സബ്സിഡി നൽകാത്തത്.
Consumers complain over bank loan rejections and subsidy delays for domestic solar projects.
നിവേദനം നൽകും

ബാങ്കുകളുടെ ഈ നടപടിക്കെതിരെ ഉപഭോക്താക്കൾ രംഗത്തെത്തി. കേന്ദ്ര, കേരള ധനകാര്യ മന്ത്രിമാർക്കും കാസർകോട് ജില്ലാ കലക്ടർക്കും ഇത് സംബന്ധിച്ച് നേരിട്ട് നിവേദനം നൽകാൻ സോളാർ ഉപഭോക്താക്കളുടെ കൂട്ടായ്മ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.

കാസർകോട് ചേർന്ന സോളാർ ഉപഭോക്താക്കളുടെ കൂട്ടായ്മ യോഗത്തിൽ പ്രസിഡൻ്റ് ഖാദർ ഗസ്സാലി അധ്യക്ഷത വഹിച്ചു. ബി.യു. അബ്ദുള്ള, ടി.എ. മൻസൂർ, ഇസ്ഹാഖ് ഗസ്സാലി, ഹക്കിം പടിഞ്ഞാർ, ഷഫീഖ് സാഹിബ്, ടി.എ. ഹക്കിം, ടി.എ. നൂറുദ്ദീൻ, നാസർ പട്ടേൽ, ഖലീൽ മീത്തൽ, ഹിഷാം ഗസ്സാലി, ഫർസീൻ ബാങ്കോട്, റാഷിഖ് ബാങ്കോട് തുടങ്ങിയവർ പ്രസംഗിച്ചു. നബീൽ ബാങ്കോട് സ്വാഗതം പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Domestic solar project consumers in Kasaragod allege that public sector banks are denying collateral-free, low-interest loans announced by the government. Consumers also claim that banks are withholding the government subsidies for the project, which are set to expire next March.

#KasargodVartha #KasaragodNews #SolarEnergyKerala #BankLoans #ConsumerRights #MalayalamNews #GreenEnergy #SolarSubsidy #CivicIssue #AparnaNews



Post a Comment