Join Whatsapp Group. Join now!

Toll Collection | നെല്ലിക്കുന്ന് ഹാർബർ സന്ദർശകർക്ക് ടോൾ ഏർപ്പെടുത്തി; ആളൊന്നിന് 15 രൂപയും കാറിന് 50 രൂപയും നൽകണം, മുന്നറിയിപ്പില്ലാതെ ചുങ്കം പിരിവെന്ന് പരാതി

കാസർകോട് നെല്ലിക്കുന്ന് ഹാർബർ സന്ദർശകർക്ക് ടോൾ ഏർപ്പെടുത്തി. ആളൊന്നിന് 15 രൂപയും കാറിന് 50 രൂപയും നൽകണം.
● ഹാർബർ വകുപ്പിൽ നിന്ന് പ്രദേശം പാട്ടത്തിന് എടുത്താണ് ടോൾ പിരിവെന്നാണ് കരാറുകാരുടെ വിശദീകരണം

കാസർകോട്: (MyKasargodVartha) അവധി ആഘോഷവും ഒഴിവ് ദിനവും കുടുംബത്തോടൊപ്പം ചെലവഴിക്കാനും നിർദിഷ്ട നെല്ലിക്കുന്ന് ഹാർബർ സന്ദർശിക്കാനും എത്തുന്നവർക്ക് ടോൾ ഏർപ്പെടുത്തി. രണ്ട് ദിവസം മുൻപാണ് ഹാർബർ കാണാൻ എത്തുന്ന സന്ദർശകരിൽ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ടോൾ പിരിവ് തുടങ്ങിയത്. ഹാർബറിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും മീറ്റർ അകലെയായാണ് പുതിയ ടോൾ ഗേറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ വെച്ചാണ് വാഹനങ്ങൾ പ്രവേശിക്കാൻ ചുങ്കം പിരിവ് ആരംഭിച്ചത്.
Sudden toll collection introduced at Nellikunnu Harbor in Kasaragod.
ഹാർബറും പരിസരങ്ങളും അടുത്തിടെ മോടിപിടിപ്പിച്ചിരുന്നു. ദിവസേന നിരവധി പേരാണ് കുടുംബസമേതം ഈ പ്രദേശത്തേക്ക് എത്തുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിത ടോൾ പിരിവ് തുടങ്ങിയത്. വാഹനങ്ങൾ പുറത്ത് വെച്ച് ഹാർബറിലേക്ക് നടന്നു പോയാലും പണം നൽകണം. ഒരാൾ അകത്ത് കടക്കണമെങ്കിലും തുക നൽകിയേ തീരൂ.
Sudden toll collection introduced at Nellikunnu Harbor in Kasaragod.
ടോൾ നിരക്കുകൾ

ടോൾ ഗേറ്റിന് മുന്നിൽ ഫീസുകൾ എത്രയാണെന്ന് വ്യക്തമാക്കുന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഈ ബോർഡ് പ്രകാരം ഫീസുകൾ ഇങ്ങനെയാണ്:

● ആളൊന്നിന് - 15 രൂപ

● തലചുമട് - 20 രൂപ

● ഇരുചക്ര വാഹനങ്ങൾ - 25 രൂപ

● ഓട്ടോറിക്ഷ - 30 രൂപ

● കാർ - 50 രൂപ

● മിനിലോറികൾ - 75 രൂപ

● വലിയ ലോറികൾ അടക്കമുള്ളവയ്ക്ക് - 100 രൂപയ്ക്ക് മുകളിൽ.

ഞായറാഴ്ച (നവംബർ 15) നിരവധി സന്ദർശകർ ഹാർബറും പരിസരങ്ങളും കാണാനായി എത്തിയിരുന്നു. എന്നാൽ ഈ ടോൾ പിരിവ് കണ്ടവർ തിരികെ മടങ്ങി. അപ്രതീക്ഷിതമായ ടോൾ പിരിവ് നൽകാൻ കഴിയാത്ത പല കുടുംബങ്ങളും ഹാർബർ കാണാതെ മടങ്ങി.

പാട്ടത്തിനെടുത്തതെന്ന് വിശദീകരണം

നെല്ലിക്കുന്ന് കടപ്പുറം പ്രദേശവാസികളായ ചിലരാണ് ഈ ടോൾ പിരിവ് നടത്തുന്നത്. ഇവരോട് കാര്യം അന്വേഷിച്ചപ്പോൾ ഹാർബർ വകുപ്പിന് ഒരു വർഷത്തേക്ക് വലിയ തുക നൽകി ഈ പ്രദേശം പാട്ടത്തിന് ഏറ്റെടുത്തതാണെന്നാണ് ഇവർ നൽകുന്ന വിശദീകരണം. എന്നാൽ പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കാതെ ഏർപ്പെടുത്തിയ ഈ ടോൾ പിരിവ് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഈ പ്രാദേശിക വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Visitors to the newly beautified Nellikunnu Harbor in Kasaragod are facing unexpected toll charges introduced without prior notice. A new toll gate near the entrance collects Rs 15 per person, Rs 50 for cars, and varying fees for other vehicles.

#KasargodVartha #NellikunnuHarbor #KasaragodNews #TollCollection #KeralaTourism #MalayalamNews #CivicIssue #HarborDepartment #NellikunnuBeach #AparnaNews



Post a Comment