● വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയവേദി ആവശ്യപ്പെട്ടു
മൊഗ്രാൽ: (MyKasargodVartha) കുമ്പളയിലെ അപ്രഖ്യാപിത വൈദ്യുതി ലോഡ് ഷെഡിങ് ഉപഭോക്താക്കൾക്ക് വലിയ ദുരിതമാകുന്നു. വൈദ്യുതി നിയന്ത്രണത്തിൻ്റെ പേരിൽ ദിവസവും രണ്ട്, മൂന്ന് തവണയായി മണിക്കൂറുകളോളം നീളുന്ന അപ്രഖ്യാപിത ലോഡ് ഷെഡിങ് വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെയെല്ലാം ഗുരുതരമായി ബാധിക്കുകയാണ്.
സർക്കാരിൻ്റെ അപ്രഖ്യാപിത ലോഡ് ഷെഡിങ് എപ്പോൾ, എത്ര മണിക്ക്, എത്ര സമയം ഉണ്ടാകുമെന്ന് ഉപഭോക്താക്കളെ അറിയിക്കുന്നില്ല. അതുകൊണ്ട് തന്നെ സന്നദ്ധ സംഘടനകളുടെയും മറ്റും പരിപാടികൾക്കും വൈദ്യുതി തടസ്സം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു.
വേറിട്ട പ്രതിഷേധം
കഴിഞ്ഞദിവസം മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം നടന്നുകൊണ്ടിരിക്കെ വൈദ്യുതി തടസ്സം നേരിട്ടു. തുടർന്ന് അംഗങ്ങൾ മൊബൈൽ ടോർച്ച് പ്രകാശിപ്പിച്ച് യോഗം തുടരുകയും വൈദ്യുതിയുടെ ഒളിച്ചോട്ടത്തിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തത് വേറിട്ട കാഴ്ചയായി.
ദേശീയവേദിയുടെ ആവശ്യങ്ങൾ
വൈദ്യുതി പ്രതിസന്ധി തടയാൻ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണമെന്നും ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. ഈ വർഷം വേണ്ടത്ര മഴ ലഭിക്കാത്ത സാഹചര്യത്തിൽ വരും നാളുകളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. ഇതിന് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ അനിവാര്യമാണെന്നും ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
ഉദ്ഘാടനവും പ്രഭാഷണങ്ങളും
യോഗം ഗൾഫ് പ്രതിനിധി മനാഫ് എൽടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എഎം സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.
യോഗത്തിൽ സംസാരിച്ചവർ:
● എം. മാഹിൻ മാസ്റ്റർ
● മുഹമ്മദ് സ്മാർട്ട്
● ടികെ അൻവർ
● എംഎ മൂസ
● എംഎം റഹ്‌മാൻ
● ഖാദർ മൊഗ്രാൽ
● അഷ്‌റഫ് പെർവാഡ്
● എംജിഎ റഹ്‌മാൻ
● മുഹമ്മദ് അബ്ക്കോ
● എച്ച്എം കരീം
● അഷ്‌റഫ് സാഹിബ്
● അബ്ദുല്ല കുഞ്ഞി നട്പ്പളം
● അബ്ദുല്ല കോട്ടക്കുന്ന്
● എംഎസ് മുഹമ്മദ് കുഞ്ഞി
● വിശ്വനാഥ്
● എഎച്ച് ഇബ്രാഹിം നന്ദി രേഖപ്പെടുത്തി.
ഈ പ്രാദേശിക വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: The Mogral Desiyavedi staged a unique protest against unannounced power cuts in Kumbla by continuing their executive committee meeting under mobile torchlight. They demanded the government to increase domestic power production and restore long-term power purchase agreements to tackle the impending power crisis.
#KasargodVartha #MogralDesiyavedi #PowerCrisis #Kumbla #KasaragodNews #UnannouncedPowerCut #KeralaKSEB #Protest #MalayalamNews #AparnaNews
