Join Whatsapp Group. Join now!

Inauguration | കുമ്പളപ്പള്ളി - മൂർഖൻവള്ളി പാലം ഉദ്ഘാടനം ഒക്ടോബർ 20-ന്; സംഘാടക സമിതി രൂപീകരിച്ചു

നിർമാണം പൂർത്തീകരിച്ച കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്തിലെ കുമ്പളപ്പള്ളി - മൂർഖൻവള്ളി പാലം ഒക്ടോബർ 20-ന് ഉദ്ഘാടനം ചെയ്യും.

● ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും

കരിന്തളം: (MyKasargodVartha) ത്രിതല പഞ്ചായത്തിൻ്റെ സഹകരണത്തോടെ പണി പൂർത്തീകരിച്ച കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്തിലെ കുമ്പളപ്പള്ളി - മൂർഖൻവള്ളി പാലത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ 20 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം നാല് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം പാലം നാടിന് സമർപ്പിക്കും. കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. രാജൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Kumbalappally-Moorkhanvalli Bridge Inauguration on October 20; Organizing Committee Formed

സംഘാടക സമിതി രൂപീകരിച്ചു

ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് എം. രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. അനിത അധ്യക്ഷത വഹിച്ചു. വാർഡ് അംഗം വി.വി. യശോദ യോഗത്തിന് സ്വാഗതം പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് അംഗം പി. ലത, കയനി മോഹനൻ, പി. ലോജിത്ത്, എൻ. സിന്ധു, കെ. രാമനാഥൻ, എ. രാജൻ, കുര്യാകോസ് മൂഴിപ്പാറ എന്നിവർ സംസാരിച്ചു. വി.വി. രാജ മോഹനൻ നന്ദി രേഖപ്പെടുത്തി.

Kumbalappally-Moorkhanvalli bridge inauguration in Kinanoor-Karinthalam Grama Panchayat.

ഭാരവാഹികൾ

ഉദ്ഘാടന പരിപാടിയുടെ ഭാരവാഹികളായി വി.വി. യശോദ (ചെയർപേഴ്സൺ), പി. ലത (വൈസ് ചെയർപേഴ്സൺ), വി.വി. രാജ മോഹനൻ (കൺവീനർ), എൻ. സിന്ധു (ജോയിൻ്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

Kumbalappally-Moorkhanvalli Bridge Inauguration on October 20; Organizing Committee Formed

ഈ പ്രാദേശിക വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The newly constructed Kumbalappally-Moorhankanvalli bridge in Kinanoor-Karinthalam Grama Panchayat, built with the cooperation of the three-tier panchayat system, will be inaugurated on October 20, 2026, by District Panchayat President Sabu Abraham. 

#KasargodVartha #KumbalappallyBridge #KasaragodNews #KinanoorKarinthalam #KeralaDevelopment #PanchayatProject #SabuAbraham #MalayalamNews #AparnaNews

Post a Comment