തൃക്കരിപ്പൂർ: (MyKasargodVartha) കേരള തീരത്ത് യാതൊരുവിധ സ്പെഷ്യൽ പെർമിറ്റുമില്ലാതെ അനധികൃതമായി പ്രവേശിച്ച കർണാടക രജിസ്ട്രേഷനിലുള്ള 'അലിസ' എന്ന മത്സ്യബന്ധന യാനം ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെൻ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. സംഭവത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി അഡ്ജുഡിക്കേഷനിൽ 2.5 ലക്ഷം രൂപ പിഴ ചുമത്തി.
രാത്രികാല പട്രോളിങ്
തൃക്കരിപ്പൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സംഗീത എ.കെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അതിർത്തി ലംഘിച്ച ബോട്ട് പിടികൂടിയത്. എക്സ്റ്റൻഷൻ ഓഫീസർ (എച്ച്.ക്യു.) അനാമിക മരിയ ബാബു, മറൈൻ എൻഫോഴ്സ്മെൻ്റ് എസ്.സി.പി.ഒ. കെ.കെ.വിനോദ് കുമാർ, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ ഐ. ജയരാജ്, സജിത്ത്, റെസ്ക്യൂ ഗാർഡുമാരായ ശിവകുമാർ, രാജേഷ്, അഷ്വാക് അലി, സ്രാങ്ക് സത്യൻ, ഡ്രൈവർ സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് മഞ്ചേശ്വരം ഭാഗത്ത് 12 നോട്ടിക്കൽ മൈലിനുള്ളിൽ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ ബോട്ട് കസ്റ്റഡിയിലെടുത്തത്.
പിഴയും നടപടികളും
പരിശോധനാ വേളയിൽ കേരള തീരത്ത് പ്രവേശിക്കാനുള്ള സ്പെഷ്യൽ പെർമിറ്റ് ഹാജരാക്കാത്തതിനെ തുടർന്ന് കേരള സമുദ്രമത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം യാനം ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത യാനത്തിലുണ്ടായിരുന്ന മത്സ്യം ഉടൻ തന്നെ ലേലം ചെയ്യുകയും അതിൽ നിന്നും ലഭിച്ച 27,500 രൂപയും, ഇതിന് പുറമെ നിയമലംഘനം നടത്തിയതിനുള്ള 2.5 ലക്ഷം രൂപ പിഴത്തുകയും സർക്കാരിലേക്ക് അടച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Karnataka fishing boat caught trespassing in Manjeshwaram; fined Rs 2.5 lakhs.
#KasargodVartha #KasaragodNews #KeralaFisheries #MarineEnforcement #CoastalPolice #ManjeshwaramNews #MalayalamNews #IllegalFishing #AparnaNews
