Join Whatsapp Group. Join now!

Logo Launch | കുമ്പള ഉപജില്ലാ സ്കൂൾ കായികമേള; ലോഗോ പ്രകാശനം ടിപി രഞ്ജിത്ത് നിർവഹിച്ചു

68-ാമത് കുമ്പള ഉപജില്ലാ സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനം റിട്ട. എസ്പി ടിപി രഞ്ജിത്ത് നിർവഹിച്ചു.

● പ്രവാസി എഴുത്തുകാരൻ ഷുക്കൂർ ഉടുമ്പുന്തലയാണ് മേളയുടെ ലോഗോ രൂപകൽപന ചെയ്തത്

കുമ്പള: (MyKasargodVartha) പഠനത്തിലെന്ന പോലെ മക്കളെ കായികരംഗത്തും താൽപര്യമുള്ളവരാക്കാൻ രക്ഷിതാക്കൾ തയാറാകണമെന്ന് റിട്ട. എസ്പി ടിപി രഞ്ജിത്ത് പറഞ്ഞു. 68-ാമത് കുമ്പള ഉപജില്ലാ സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Logo of 68th Kumbla Sub-District School Sports Meet Launched by Retd SP TP Ranjith

കായികക്ഷമത പരീക്ഷിക്കുന്നതിനപ്പുറം മാനസിക ഉല്ലാസവും ആത്മവിശ്വാസവും നേടുന്നതിനും കായിക മത്സരങ്ങൾ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഉന്നത പഠനത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാൻ രക്ഷിതാക്കൾ തയാറാകുമ്പോഴും മക്കളുടെ കായികരംഗത്തെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ വേണ്ടത്ര താൽപര്യം കാട്ടുന്നില്ല. 

കുട്ടികളിലെ കായിക പ്രതിഭകൾ ചെറുപ്പത്തിലേ കണ്ടെത്തി ആവശ്യമായ പരിശീലനവും പിന്തുണയും നൽകണം. കായികരംഗത്ത് ഉറച്ചുനിൽക്കാൻ കുട്ടികൾക്ക് കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും പ്രോത്സാഹനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Logo of 68th Kumbla Sub-District School Sports Meet Launched by Retd SP TP Ranjith

ലോഗോ രൂപകൽപന

പ്രവാസി എഴുത്തുകാരനും കലാകാരനുമായ ഷുക്കൂർ ഉടുമ്പുന്തല രൂപകൽപന ചെയ്ത ലോഗോയാണ് 68-ാമത് കുമ്പള ഉപജില്ലാ സ്കൂൾ കായികമേളയ്ക്കായി തെരഞ്ഞെടുത്തത്.

ചടങ്ങിൽ പങ്കെടുത്തവർ

പ്രചാരണ കമ്മിറ്റി ചെയർമാനും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള അധ്യക്ഷത വഹിച്ചു. പ്രചാരണ കമ്മിറ്റി കൺവീനർ രവി മുല്ലച്ചേരി സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാനും കുമ്പള പഞ്ചായത്ത് പ്രസിഡൻ്റുമായ വി പി അബ്ദുൽ ഖാദർ, വൈസ് പ്രസിഡൻ്റ് എം ബൽക്കീസ്, കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്, ഗ്രാമപഞ്ചായത്ത് അംഗം രമേശ്‌ ഭട്ട്, എ ഇ ഒ അശോക്, വിവേകാനന്ദ ഷെട്ടി, ബിഎൻ മുഹമ്മദലി, നാഗേഷ് കുമ്പള, കെ എസ് സമീർ, അലി കുമ്പള, മുഹമ്മദ്‌ കുഞ്ഞി, മുന്ന കുമ്പള, സൈഫു കൊപ്പളം, അഷ്‌റഫ്‌ കോയിപ്പാടി, ഐ മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Retd. SP T.P. Ranjith inaugurated the logo launch of the 68th Kumbla Sub-district School Sports Meet, emphasizing the need to support children in sports.

#KasargodVartha #Kumbla #Kasaragod #SportsMeet #SchoolSports #TPRanjith #KeralaEducation #MalayalamNews #AparnaNews

Post a Comment