Join Whatsapp Group. Join now!

Conference | ഹീറ്റിംങ്ങ് വെന്റിലേഷൻ എയർകണ്ടീഷൻ റെഫ്രിജറേഷൻ എംപ്ലോയിസ് അസോസിയേഷൻ ജില്ലാ സമ്മേളനം കാസർകോട് നടന്നു: എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു

എൻ എ നെല്ലിക്കുന്ന് എംഎൽഎ ഹീറ്റിങ് വെന്റിലേഷൻ എയർകണ്ടീഷൻ റെഫ്രിജറേഷൻ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം കാസർകോട്ട് ഉദ്ഘാടനം ചെയ്തു.

● ജില്ലാ സമ്മേളനം നെല്ലിക്കുന്ന് കോസ്മോസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്. ● സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും കണക്കവതരണവും സമ്മേളനത്തിൽ അവതരിപ്പിച്ചു. ● സംസ്ഥാന പ്രസിഡൻ്റ് ശിവകുമാർ എൻ മുഖ്യപ്രഭാഷണം നടത്തി. ● സഹായ നിധിയെക്കുറിച്ച് സംസ്ഥാന ട്രഷറർ റൂബി എസ് സംസാരിച്ചു.

കാസർകോട്: (MyKasargodVartha) റെഫ്രിജറേഷൻ & എയർകണ്ടീഷൻ മേഖലയിൽ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ സർക്കാർ അംഗീകൃത സംഘടനയായ ഹീറ്റിംങ്ങ് വെന്റിലേഷൻ എയർകണ്ടീഷൻ റെഫ്രിജറേഷൻ എംപ്ലോയീസ് അസോസിയേഷൻ-കേരള (എച്ച് വി എ സി ആർ ഇ എ) യുടെ കാസർകോട് ജില്ലാ സമ്മേളനം നെല്ലിക്കുന്ന് കോസ്മോസ് ഓഡിറ്റോറിയത്തിൽ നടന്നു. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് അമീർ അലി അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി വിജയൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ അഷറഫ് കണക്കവതരണവും നടത്തി. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ശിവകുമാർ എൻ മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി മനോജ് കെ ആർ സംഘടനാ വിശകലനവും നടത്തി. സഹായ നിധിയെക്കുറിച്ച് സംസ്ഥാന ട്രഷറർ റൂബി എസ് സംസാരിച്ചു.

Heating Ventilation Air Conditioning Refrigeration Employees Association District Conference Held in Kasaragod: N A Nellikkunnu MLA Inaugurates

മുഖ്യ അതിഥിയായി കണ്ണൂർ ജില്ലയിൽ നിന്ന് സജീഷ് കെ പി പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കിഷോർ കുമാർ ഷെട്ടി, അബൂബക്കർ സിദ്ധിക് എന്നിവരും സംസാരിച്ചു. തുടർന്ന് താലൂക്ക് പ്രസിഡൻ്റുമാർ ആശംസാ പ്രസംഗങ്ങൾ നടത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി നിജീഷ് കുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് വിഗ്നേഷ് നന്ദിയും പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുകയും ചെയ്യുക.

Article Summary: The Heating Ventilation Air Conditioning Refrigeration Employees Association (H VAC REA) Kasaragod District Conference was inaugurated by N A Nellikkunnu MLA at Cosmos Auditorium, Nellikkunnu. Key state and district leaders participated, discussing the association's activities and welfare fund.

Keywords: Kasaragod News, Kerala News, HVAC REA Conference News, Refrigeration Employees Association News, N A Nellikkunnu MLA News, Labour Association Kasaragod News, HVAC REA Kerala News, KasargodVartha News

#HVACREA #Kasaragod #NELLIKKUNNU #Conference #TradeUnion #Kerala



Post a Comment