Join Whatsapp Group. Join now!

Award | ദേശീയ അധ്യാപക ദിന അവാർഡ് ഡോ. സമീം എം എസി ന്

അധ്യാപന രംഗത്തെ മികവിനും ദീർഘകാല സേവനത്തിനും അംഗീകാരമായി പയ്യന്നൂർ ലത്തീഫിയ സീനിയർ സെക്കൻഡറി
● നിലവിൽ പയ്യന്നൂർ ലത്തീഫിയ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്.

● മുൻപ് കായംകുളം കിറ്റ് സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു.

● അവാർഡ് ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റി ഹാളിൽ വെച്ച് ഏറ്റുവാങ്ങി.

പയ്യന്നൂര്‍: (MyKasargodVartha) അധ്യാപന രംഗത്ത് സമർപ്പണത്തോടെയും ദീർഘകാല സേവനത്തോടെയും മുന്നേറുന്ന വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സമീം എം. എസിന് അംഗീകാരം . 

ഡോ. ജെ. രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റിയും ചേർന്ന് ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് നൽകുന്ന മികച്ച പ്രിൻസിപ്പലിനുള്ള അവാർഡ് ആണ് ഇദ്ദേഹത്തിന് ലഭിച്ചത്.


National Teacher's Day Award for Best Principal Goes to Dr. Sameem M.S.

സേവന പാത

വിവിധ സ്കൂളുകളിലും  മുൻ വർഷങ്ങളിൽ കായംകുളം കിറ്റ് (K.I.T) സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പളായി സേവനം അനുഷ്ഠിച്ച അദ്ദേഹം, തന്റെ നേതൃത്വത്തിൽ നിരവധി വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരിന്നു. 

വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും വളർത്തിയെടുക്കാൻ കഴിഞ്ഞതാണ് കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച പ്രിൻസിപലായി  തെരെഞ്ഞടുക്കാൻ കാരണമായത്. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ നൽകിയ സംഭാവനകളും പരിഗണിച്ചിരുന്നു.

National Teacher's Day Award for Best Principal Goes to Dr. Sameem M.S.

നിലവിൽ പയ്യന്നൂർ ലത്തീഫിയ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളായി സേവനമനുഷ്ഠിക്കുകയാണ്.. അധ്യാപനരംഗത്തെ തന്റെ ദീർഘകാല പരിചയം സ്കൂൾ ഭരണവും അക്കാദമിക് നിലവാരവും ഉയർത്താൻ സഹായകമായതായും ജൂറി കണ്ടെത്തി. കഴിഞ്ഞ ദിവസം ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്ക്കാരം ഏറ്റുവാങ്ങി.

കുടുംബത്തിന്റെ പിന്തുണ

അധ്യാപനത്തിന്‍റെ ത്യാഗവും സേവനവും മനസ്സിലാക്കി അദ്ദേഹത്തിന് ഏറ്റവും വലിയ പ്രചോദനമായത് കുടുംബം തന്നെയാണ്. ഭാര്യ ദുജാന, പയ്യന്നൂർ രാമന്തളി ഹയർ സെക്കൻഡറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപികയാണ്. മകൾ: ഫസ്ന, മകൻ: മുഹമ്മദ്‌ സ്വാലിഹ്. കുടുംബത്തിന്റെ പിന്തുണയാണ് വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ നൽകാൻ സഹായിച്ചതെന്ന് ഡോ. സമീം അഭിപ്രായപ്പെട്ടു.

അംഗീകാരം

ദേശീയ തലത്തിൽ ലഭിച്ച ഈ പുരസ്കാരം, അദ്ദേഹത്തിന്റെ അധ്യാപനരംഗത്തെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും അംഗീകാരമാണ്. അധ്യാപകർക്ക് വിദ്യാഭ്യാസത്തിനൊപ്പം മൂല്യങ്ങൾ, സംസ്കാരം, സമൂഹബന്ധം എന്നിവ വിദ്യാർത്ഥികൾക്കു നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്നു അദ്ദേഹം പറഞ്ഞു.

അധ്യാപനത്തിൽ ഉള്ള ആത്മാർഥതയാണ് യഥാർത്ഥ വിജയത്തിന്റെ അടിസ്ഥാനമെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടാൻ മറക്കരുത്.

Article Summary: Dr. Sameem M.S. receives national award for best principal.

Keywords: Dr. Sameem M.S., National Teacher's Day Award, Best Principal, Payyanur, Latheefiya Senior Secondary School, Kayamkulam KIT School, AMET University, Dr. J. Ramachandran Maritime Foundation

#Kerala #Education #NationalAward #TeachersDay #BestPrincipal #Payyanur

Post a Comment