● കെഫാ പ്രസിഡന്റ് ജാഫർ ഒരവങ്കര യോഗം ഉദ്ഘാടനം ചെയ്തു.
● ജില്ലയിലെ 30 ഓളം ക്ലബ്ബുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ദുബൈ: (MyKasargodVartha) കാസർഗോഡ് ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ യുഎഇ (KDFA UAE) രജിസ്റ്റർ ചെയ്ത ടീം മാനേജേഴ്സ് മീറ്റപ്പും, കാസർഗോഡ് ചാമ്പ്യൻസ് ലീഗ് ബ്രൗഷർ പ്രകാശനവും ദുബായിൽ വെച്ച് നടന്നു.
പ്രസിഡന്റ് റഫീഖ് ആർ.കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഫാ പ്രസിഡന്റ് ജാഫർ ഒരവങ്കര ഉദ്ഘാടനം നിർവഹിച്ചു. ഇഖ്ബാൽ ഹത്ബൂർ ബ്രൗഷർ പ്രകാശനം നിർവഹിച്ചു. എംഎസ് ബഷീർ തളങ്കര, ഇസ്മായിൽ കല്ലൂരാവി, ഖാലിദ് കറാമ, താത്തു ബ്ലൈസ്, ഇദിരീസ് അയൂർ, അനൂപ്, ബക്കർ മാഷ് പട്ല, ഹസീബ് മൊഗ്രാൽ എന്നിവർ സംസാരിച്ചു.
യോഗത്തിൽ ജില്ലയിലെ 30 ഓളം ക്ലബ്ബുകളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.
ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ സ്വാഗതവും, ട്രഷറർ നൗഫൽ ഇസ്സുദ്ദീൻ നന്ദിയും പറഞ്ഞു.
The team managers' meet of Kasaragod District Football Association UAE (KDFA UAE) and the brochure launch of the Kasaragod Champions League were held in Dubai. The event was inaugurated by KEFA President Jafar Oravankara, and the brochure was released by Iqbal Hathboor. Representatives from around 30 clubs of the district participated.
Keywords: Kasaragod football news, Dubai football event, KDFA UAE meet, Kasaragod Champions League, Kerala sports news, UAE football news, Football brochure launch, District football association
#KasaragodFootball, #DubaiFootball, #KDFUAE, #ChampionsLeague, #KeralaSports, #FootballNews