Join Whatsapp Group. Join now!

Logo Design | ഉദുമ പടിഞ്ഞാർ മുഹ്‌യദ്ദീൻ ജമാഅത്ത് യുഎഇ കമ്മിറ്റിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോയും പേരും തിരഞ്ഞെടുത്തു

ഉദുമ പടിഞ്ഞാർ മുഹ്‌യദ്ദീൻ ജമാഅത്ത് യുഎഇ കമ്മിറ്റിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോയും പേരും തിരഞ്ഞെടുത്തു.

● സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ രൂപകല്പന ചെയ്തത് സുലൈഖ ഷിറിനാണ്.

● അമ്പതാം വാർഷികത്തിന് സമ്മാനാർഹമായ 'ബിലാദിന ഒദോത്ത്' എന്ന പേര് നിർദേശിച്ചത് നൂഹ ഫാത്തിമ്മ ജമാലാണ്.

● സുലൈഖ ഷിറിൻ ദുബൈയിൽ ഫാർമസിയിൽ ജോലി ചെയ്തുവരുന്നു.

● നൂഹ ഫാത്തിമ്മ ജമാൽ മംഗളുരു സഹ്യാദ്രി കോളേജിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്.


ഉദുമ: (MyKasargodVartha) ഉദുമ പടിഞ്ഞാർ മുഹ്‌യദ്ദീൻ ജമാഅത്ത് യു.എ.ഇ. കമ്മിറ്റിയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ലോഗോയും പേരും തിരഞ്ഞെടുത്തു. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ രൂപകല്പന ചെയ്തത് സുലൈഖ ഷിറിനാണ്. എഴുത്തുകാരനും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ അബ്ബാസ് രചന - ഹസീന ദമ്പതികളുടെ മകളാണ് സുലൈഖ. ദുബൈയിൽ ഫാർമസിയിൽ ജോലി ചെയ്തുവരുന്നു.

Uduma Padinjar Muhyaddin Jamaat UAE Committee Golden Jubilee Celebrations Logo and Name Selected

അമ്പതാം വാർഷികത്തിന് സമ്മാനാർഹമായ 'ബിലാദിന ഒദോത്ത്' എന്ന പേര് നിർദേശിച്ചത് നൂഹ ഫാത്തിമ്മ ജമാലാണ്. മംഗളുരു സഹ്യാദ്രി കോളേജിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് നൂഹ. ദുബൈയിൽ ബിസിനസുകാരനായ ജമാൽ തായത്തിന്റെയും ബുഷ്റയുടെയും മകളാണ് നൂഹ. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.

ഈ വാർത്ത പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.


The logo and name for the golden jubilee celebrations of the Uduma Padinjar Muhyaddin Jamaat UAE Committee have been selected.

KeyWords: Uduma News, UAE Committee News, Golden Jubilee News, Logo Design News, Name Selection News, Community Event News, Cultural Event News, Kasaragod News

#GoldenJubilee, #Uduma, #UAECommittee, #CommunityEvent, #LogoDesign, #NameSelection




Post a Comment