Join Whatsapp Group. Join now!

Honesty | സത്യസന്ധതയുടെ ഉത്തമ മാതൃക; നഷ്ടപ്പെട്ട പഴ്സ് ഉടമയ്ക്ക് തിരികെ നൽകി ജഗൻ സിംഗ്

ധനലക്ഷ്മി ഇലക്ട്രോണിക്സ് ഉടമ ജഗൻ സിംഗ് പഴ്സ് തിരികെ നൽകി.Kasaragod News, Honesty News, Kerala News

● അടുക്കത്ത്ബയൽ സ്വദേശി മുഫീദ് അഹമ്മന്റെ പഴ്‌സാണ് നഷ്ടമായത് 

● ധനലക്ഷ്മി ഇലക്ട്രോണിക്സ് ഉടമ ജഗൻ സിംഗ് പഴ്സ് തിരികെ നൽകി.

● പ്രസ്റ്റീജ് സെന്റർ കൂട്ടായ്മയുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.

കാസർകോട്: (MyKasargodVartha) സത്യസന്ധത ഇന്നും മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സംഭവമാണ് നഗരത്തിൽ അരങ്ങേറിയത്. അടുക്കത്ത്ബയൽ സ്വദേശി മുഫീദ് അഹമ്മദിന്റെ നഷ്ടപ്പെട്ട പഴ്സ്, ഒരു രൂപ പോലും കുറയാതെ തിരികെ നൽകി ധനലക്ഷ്മി ഇലക്ട്രോണിക്സ് ഉടമ ജഗൻ സിംഗ് മാതൃകയായി. ആധാർ കാർഡും പണവും അടങ്ങിയ പഴ്സാണ് മുഫീദിന് നഷ്ടപ്പെട്ടത്.

ഓൺലൈൻ ഡെലിവറി ചെയ്യുന്ന സമയത്താണ് മുഫീദ് അഹമ്മദിന് പഴ്സ് നഷ്ടപ്പെട്ടത്. വീട്ടിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. രാത്രി വൈകുവോളം പഴ്സിനായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പഴ്സിൽ തന്റെ ആധാർ കാർഡും നമ്പറും ഉണ്ടായിരുന്നത് കൊണ്ട് തന്നെ ആരെങ്കിലും കണ്ടെത്തിയാൽ തിരികെ കിട്ടുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു.

Honesty Rewarded: Lost Purse Returned to Owner

അപ്രതീക്ഷിതമായി, ന്യൂ ഇയർ പ്രമാണിച്ചു സുഹൃത്തിന്റെ വീട്ടിലേക്ക് (നേതാജി റോഡ്) പോകുമ്പോൾ അടുക്കത്ത് ബയലിൽ എത്തിയ ജഗൻ സിംഗിന് വണ്ടി പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിന്ന് പഴ്സ് ലഭിക്കുകയായിരുന്നു. ഉടൻതന്നെ പഴ്സിലെ വിവരങ്ങൾ വെച്ച് ജഗൻ സിംഗ് മുഫീദ് അഹമ്മദിനെ ബന്ധപ്പെട്ടു. പിറ്റേന്ന് രാവിലെ പ്രസ്റ്റീജ് സെന്ററിന് സമീപം വെച്ച് പഴ്സ് മുഫീദിന് തിരികെ നൽകി.

പ്രസ്റ്റീജ് സെന്റർ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ജഗൻ സിംഗ്. കമ്മിറ്റി പ്രസിഡന്റ് നാസർ എസ് എം ലീൻ, സെക്രട്ടറി സമീർ ആമസോണിക്സ്, ട്രഷറർ രമേഷ് കൽപ്പക, ഹരി സിംഗ്, കെബീർ വെറൈറ്റി കഫെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പഴ്സ് കൈമാറിയത്. ജഗൻ സിംഗിന്റെ സത്യസന്ധതയെ കമ്മിറ്റി ഭാരവാഹികൾ ഒന്നടങ്കം പ്രശംസിച്ചു.

Keywords: Kasaragod News, Honesty News, Kerala News, Good News, Community News, Local News, Business News, Social News

Post a Comment