Join Whatsapp Group. Join now!

Urgent Appeal | മുളിയാർ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് യൂത്ത് ലീഗ്

പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജുനൈദ് സ്വാഗതം പറഞ്ഞു. Muliyar, Post Office, building

● അരനൂറ്റാണ്ടോളം സ്വന്തം സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് കെട്ടിടം കാലപ്പഴക്കത്താൽ ജീർണിച്ചതിനെ തുടർന്ന് നാല് വർഷം മുമ്പാണ് വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. 

● മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ യുവ ജാഗിരൺ പരിപാടി ഈ മാസം 27ന് വെള്ളിയാഴ്ച അല്ലാമ നഗർ എം.കെ. കോമ്പൗണ്ടിൽ വെച്ച് നടത്താനും യോഗം തീരുമാനിച്ചു.

ബോവിക്കാനം: (MyKasargodVartha) മുളിയാർ പോസ്റ്റ് ഓഫീസിന്റെ ദീർഘകാലമായുള്ള സ്വന്തം കെട്ടിടമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ്. അരനൂറ്റാണ്ടോളം സ്വന്തം സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് കെട്ടിടം കാലപ്പഴക്കത്താൽ ജീർണിച്ചതിനെ തുടർന്ന് നാല് വർഷം മുമ്പാണ് വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. ഈ മാറ്റം പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു എന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് നേതൃയോഗം ചൂണ്ടിക്കാട്ടി. 

നിലവിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ്. ഇത് പ്രായമായവർക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരിക്കുന്നത്.

Youth League Demands Immediate Construction of a New Building for Muliyar Post Office

മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ യുവ ജാഗിരൺ പരിപാടി ഈ മാസം 27ന് വെള്ളിയാഴ്ച അല്ലാമ നഗർ എം.കെ. കോമ്പൗണ്ടിൽ വെച്ച് നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജുനൈദ് സ്വാഗതം പറഞ്ഞു. 

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ട്രഷറർ മാർക്ക് മുഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാദർ ആലൂർ, ഭാരവാഹികളായ ഉനൈസ് മദനി നഗർ, നിസാർ ബസ്സ്റ്റാന്റ്, മുഹമ്മദ് പാറ, കലാം ചെമ്മു ബാലനടുക്കം, അബ്ദുൾ റഹിമാൻ മുണ്ടക്കൈ, ഉമ്മർ ബെള്ളിപ്പാടി, അസീസ് ബോവിക്കാനം, ഖാദർ വാഫി തുടങ്ങിയവർ സംസാരിച്ചു.

Keywords: Muliyar, Post Office, building, Youth League, demand, infrastructure, Kerala, new building, public, urgent

#Muliyar, #YouthLeague, #PostOffice, #Infrastructure, #Kerala, #Demand

Post a Comment