Join Whatsapp Group. Join now!

Reception | കല്ലട്ര മാഹിൻ ഹാജിക്ക് ദുബൈയിൽ സ്വീകരണം നൽകി

ജനുവരി ഒന്ന് വരെ യുഎഇയിലെ വിവിധ പരിപാടികളിൽ കല്ലട്ര മാഹിൻ ഹാജി പങ്കെടുക്കും.Kallatra Mahin Haji, Dubai reception, KMCC, Kasaragod

● മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. 

● ജനുവരി ഒന്ന് വരെ യുഎഇയിലെ വിവിധ പരിപാടികളിൽ കല്ലട്ര മാഹിൻ ഹാജി പങ്കെടുക്കും.


ദുബൈ: (MyKasargodVartha) മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഹ്രസ്വ സന്ദർശനത്തിനായി ദുബൈയിൽ എത്തിയ അദ്ദേഹത്തെ കെഎംസിസി നേതാക്കളുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. 


ദുബൈ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ആക്ടിങ് ജനറൽ സെക്രട്ടറി ആസിഫ് ഹൊസങ്കടി, റാഫി പള്ളിപ്പുറം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 

Welcome Reception for Kallatra Mahin Haji in Dubai

ജില്ലാ ഭാരവാഹികളായ ഇസ്മായിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, പി ഡി നൂറുദ്ദീൻ അഷ്‌റഫ് ബായാർ തുടങ്ങിയവരും മണ്ഡലം നേതാക്കളായ ഇബ്രാഹിം ബേരികെ, ഫൈസൽ പട്ടേൽ, ഖാലിദ് പാലക്കി, ഫറാസ് സി എ, ഹസ്സൻ കുദുവ, അഷ്‌റഫ് ചേരങ്കൈ, തൻവീർ പെർള, ബാസിത്‌ കോളിയടുക്കം, സഹീർ കല്ലട്ര തുടങ്ങിയവരും പങ്കെടുത്തു. ജനുവരി ഒന്ന് വരെ യുഎഇയിലെ വിവിധ പരിപാടികളിൽ കല്ലട്ര മാഹിൻ ഹാജി പങ്കെടുക്കും.

Keywords: Kallatra Mahin Haji, Dubai reception, KMCC, Kasaragod, UAE, KMCC leaders, international visit, Dubai airport, Salim Kanyappadi, Asif Hosangadi

#KallatraMahinHaji, #KMCC, #DubaiReception, #UAEVisit, #Kasaragod, #UAE




Post a Comment