Join Whatsapp Group. Join now!

Recognition | മൊഗ്രാൽ സർവ കായിക മേഖലയിലും കയ്യൊപ്പ് ചാർത്തുന്നത് ശുഭ സൂചനയെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്

സയ്യിദ് ഹാദി തങ്ങൾ മുഖ്യാതിഥിയായിരുന്നു.Mogral, athletes, wrestling, sports, Kerala

● മൊഗ്രാൽ ഗ്രാമത്തിലെ കായിക പ്രതിഭകൾ രാജ്യത്തിലും സംസ്ഥാനത്തും മികച്ച പ്രകടനം കാട്ടിയതായി നാസർ പറഞ്ഞു. ● ദേശീയവേദി പ്രസിഡന്റ് ടി കെ അൻവർ അധ്യക്ഷത വഹിച്ചു.  സയ്യിദ് ഹാദി തങ്ങൾ മുഖ്യാതിഥിയായിരുന്നു.

മുഹമ്മദ് യാക്കൂബിന് പ്രവാസി വ്യവസായി ഹമീദ് സ്പിക് ഉപഹാരം സമർപ്പിച്ചു. 

മൊഗ്രാൽ: (MyKasargodVartha) ഫുട്ബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന മൊഗ്രാൽ ഗ്രാമത്തിലെ കായിക പ്രതിഭകൾ മറ്റു കായിക മേഖലകളിൽ കൂടി മികവ് തെളിയിക്കുന്നത് ശുഭ സൂചനയാണെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അഭിപ്രായപ്പെട്ടു. കാർറാലി, ഗുസ്തി, പവർ ലിഫ്റ്റിംഗ്, ഓട്ടം എന്നീ ഇനങ്ങളിൽ ദേശീയ-സംസ്ഥാന തല മത്സരങ്ങളിൽ മികവ് തെളിയിക്കുക വഴി സർവ്വ കായിക മേഖലയിലും കയ്യൊപ്പ് ചാർത്തുന്ന ഗ്രാമമായി മൊഗ്രാൽ മാറിയിരിക്കുകയാണെന്ന് നാസർ മൊഗ്രാൽ പറഞ്ഞു.

Mogral Athletes Making Mark in Various Sports: Vice President of Kumbala Grama Panchayat

കൊച്ചിയിൽ നടന്ന കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഗുസ്തി മത്സരത്തിൽ സ്വർണമെഡൽ നേടിയ മൊഗ്രാൽ കോട്ട സ്വദേശി വൈ പി മുഹമ്മദ് യാക്കൂബിനെ അനുമോദിക്കാനായി മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയവേദി പ്രസിഡന്റ് ടി കെ അൻവർ അധ്യക്ഷത വഹിച്ചു.  സയ്യിദ് ഹാദി തങ്ങൾ മുഖ്യാതിഥിയായിരുന്നു.

Mogral Athletes Making Mark in Various Sports: Vice President of Kumbala Grama Panchayat

മുഹമ്മദ് യാക്കൂബിന് പ്രവാസി വ്യവസായി ഹമീദ് സ്പിക് ഉപഹാരം സമർപ്പിച്ചു. എം മാഹിൻ മാസ്റ്റർ, എം.എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, മുഹമ്മദ് അബ്കോ, എം.ജി.എ റഹ്മാൻ, കെ.പി മുഹമ്മദ്,ടി.കെ ജാഫർ,അഷറഫ് പെർവാഡ്,യൂസഫ് പാച്ചാണി, എം എ അബൂബക്കർ സിദ്ദീഖ്, ബി.കെ അൻവർ, ഷരീഫ് ദീനാർ, മുർഷിദ് മൊഗ്രാൽ, ബി.കെ കലാം, വിശ്വൻ ബണ്ണാത്തംകടവ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബി.എ മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറർ മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദിയും പറഞ്ഞു.

Keywords: Mogral, athletes, wrestling, sports, Kerala, national competitions, youth, Kumbala, community event, recognition

#KumbalaAthletes, #WrestlingExcellence, #SportsCelebration, #KeralaAthletes, #YouthSuccess




Post a Comment