Join Whatsapp Group. Join now!

Language Celebration | ശ്രദ്ധേയമായി കാസർകോട് ലോക ഉറുദു ദിനാചരണം

ഉറുദു ഭാഷയുടെ സംരക്ഷണത്തിനും പ്രചരണത്തിനുമായി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.World Urdu Day, Kasaragod

ബേക്കൽ: (MyKasargodVartha) കണ്ണൂർ യൂണിവേഴ്സിറ്റി ലിങ്കിയുസ്റ്റിക് ഡൈവേഴ്സിറ്റി സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ കെ.ഡി.എം.എ കാസർകോട് സംഘടിപ്പിച്ച ലോക ഉറുദു ദിനാചരണം ചേറ്റുകുണ്ട് കീക്കാൻ നൂറുൽ ഇസ്ലാം മദ്രസയിൽ വളരെ ആഘോഷപൂർവ്വം നടന്നു.

സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ മുഖ്യാതിഥിയായി.

World Urdu Day Kasaragod Celebration

കെ.ഡി.എം.എ പ്രസിഡന്റ് മുഹമ്മദ് അസീം മണിമുണ്ട അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ എ എം ശ്രീധരൻ, ഡോക്ടർ സി ബാലൻ, ഇഖ്ബാൽ ഷെരീഫ്, ഷെയ്ക്ക് ശബാന്‍ സാഹെബ്, പി കെ സി മുഹമ്മദ് കാരശ്ശേരി, മുന്ന പാപ്പനംകോട്, ഡോക്ടർ ഹസൻ ശിഹാബ് ഹുദവി, ഹബീബ് പെരുമ്പാവൂർ, അബ്ദുൽ ജബ്ബാർ, നാസിർ ചുള്ളിക്കര, ശരീഫ് സാഹിബ് കാസർകോട്, ബഷീർ അഹമ്മദ് കാസർകോട്, നിസാം മൗവ്വൽ, സാഹിബ് ഷുക്കൂർ മൗവ്വൽ, നൂർ മുഹമ്മദ്, എം കുമാരൻ, നസ്നിൻ വഹാബ്, മുഹമ്മദ് ആസിഫ് ഹസ്രത്ത് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഉറുദു ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സാഹിത്യത്തിന്റെ സമ്പത്തെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. ഉറുദു ഭാഷയുടെ സംരക്ഷണത്തിനും പ്രചരണത്തിനുമായി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുനാസിർ ഷെയ്ക്ക് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ ഷെയ്ക്ക് മൊയ്തീൻ സാഹിബ് നന്ദിയും പറഞ്ഞു.

Keywords: World Urdu Day, Kasaragod, Urdu language, Kannur University, KDMA, linguistic diversity, cultural event, language preservation, speakers, discussions

#WorldUrduDay #UrduLanguage #Kasaragod #CulturalEvent #LanguagePreservation #KannurUniversity


Post a Comment